India
ഇന്ത്യയിൽ 48,268 പേര്‍ക്കു കൂടി കോവിഡ്; 24 മണിക്കൂറിനിടെ 551 മരണം
Covid to 48,268 more in India; 551 deaths in 24 hours
ന്യൂഡല്‍ഹി: രാജ്യത്ത് 48,268 പേര്‍ക്കു കൂടി പുതുതായി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 81,37,119 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 551 മരണം കൂടി സ്ഥിരീകരിച്ചതോടെ രാജ്യത്തെ ആകെ കോവിഡ് മരണസംഖ്യ 1,21,641 ആയതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു.
രാജ്യത്ത് നിലവില്‍ 5,82,649 സജീവകേസുകളാണുള്ളത്. 74,32,829 പേരാണ് ഇതിനോടകം രോഗമുക്തി നേടിയിട്ടുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 59,454 പേര്‍ രോഗമുക്തി നേടി.
നിലവില്‍ ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുള്ളത് മഹാരാഷ്ട്രയിലാണ്. സംസ്ഥാനത്തെ രോഗബാധിതരുടെ എണ്ണം പതിനാറര ലക്ഷം കടന്നിട്ടുണ്ട്. ആന്ധ്രാപ്രദേശ്, കര്‍ണാടക, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളാണ് കോവിഡ് ബാധിതരുടെ എണ്ണത്തില്‍ തൊട്ടുപിന്നിലുള്ളത്.