ഖത്തറില്‍ വിദ്യാര്‍ത്ഥികളിൽ കൊവിഡ് പരിശോധന രക്ഷിതാക്കളുടെ അനുമതിയോടെ മാത്രം
Covid testing in students in Qatar only with parental permission
ദോഹ: ഖത്തറില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളിൽ കൊവിഡ് പരിശോധന രക്ഷിതാക്കളുടെ അനുമതിയോടെ മാത്രമേ നടത്തുകയുള്ളുവെന്ന് ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം ട്വിറ്ററില്‍ അറിയിച്ചു.
സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് റാന്‍ഡം കൊവിഡ്-19 പരിശോധന നടത്തുമെന്ന് മന്ത്രാലയം അധികൃതര്‍ കഴിഞ്ഞ ദിവസം വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ പരിശോധന രക്ഷിതാക്കളുടെ അനുമതിയോടു കൂടി മാത്രമേ നടത്തുകയുള്ളുവെന്ന സ്ഥിരീകരണമാണ് അധികൃതര്‍ ഇപ്പോള്‍ നല്‍കിയിരിക്കുന്നത്.
പരിശോധനക്കായി തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ പരിശോധനക്ക് മുമ്പായി സമ്മതപത്രത്തില്‍ ഒപ്പുവെച്ച് നല്‍കിയാല്‍ മാത്രമേ പരിശോധന നടത്തുകയുള്ളു. പൊതുജനാരോഗ്യ മന്ത്രാലയവും വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയവും ചേര്‍ന്നാണ് വിദ്യാര്‍ത്ഥികള്‍ക്ക് പരിശോധന നടത്തുന്നത്.
സ്‌കൂളുകൾ തുറക്കുന്നതിന് മുന്നോടിയായി സര്‍ക്കാര്‍, സ്വകാര്യ സ്‌കൂളുകളിലെ മുഴുവന്‍ അധ്യാപക, അനധ്യാപക ജീവനക്കാര്‍ക്കും കൊവിഡ്-19 പരിശോധന നടത്തിയിരുന്നു.