തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം ശക്തമാകുന്നതായി മുഖ്യമന്ത്രി. കേരളത്തിൽ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഒരു തരത്തിലുള്ള വിട്ടുവീഴ്ചയും അനുവദിക്കില്ലെന്ന മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. രോഗവ്യാപനം തടയുന്നതിനുള്ള പ്രവര്‍ത്തനങ്ങളില്‍ അലംഭാവം ഉണ്ടായെന്നും മുഖ്യമന്ത്രി പറഞ്ഞു. കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ ഉദ്ഘാടനം ഓണ്‍ലൈന്‍ വഴി നിര്‍വഹിക്കുമ്പോള്‍ ആണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.
രോഗവ്യാപനം തടയുന്നതിനുള്ള പ്രവര്‍ത്തനങ്ങളില്‍ അലംഭാവം ഉണ്ടായെന്നും ഇക്കാര്യത്തില്‍ പരാതികള്‍ ഉയര്‍ന്നാല്‍ ഇനി കര്‍ക്കശ നിലപാട് സ്വീകരിക്കുമെന്നും അദേഹം പറഞ്ഞു. അലംഭാവവും വിട്ടുവീഴ്ചയും ഇപ്പോഴത്തെ അവസ്ഥയ്ക്ക് ഇടയാക്കിയെന്നും ഇക്കാര്യം നമ്മളെല്ലാവരും കുറ്റസമ്മത്തതോടെ ഓര്‍ക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തെ പ്രതിദിന കൊവിഡ് കേസുകള്‍ തുടര്‍ച്ചയായി ആയിരം കടക്കുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ കര്‍ശന മുന്നറിയിപ്പ്.
സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം. തിരുവനന്തപുരം അഞ്ചുതെങ്ങ് സ്വദേശി പോൾ ജോസഫാണ് മരിച്ചത്. 70 വയസ്സായിരുന്നു. മെഡിക്കൽ കോളജിൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. ഹൃദ്രോഗവും ഇദ്ദേഹത്തിനുണ്ടായിരുന്നു. കഴിഞ്ഞാഴ്ചയാണ് പോൾ ജോസഫിന് കൊവിഡ് സ്ഥിരീകരിച്ചത്.
കൊവിഡ് സ്ഥിരീകരിച്ച് കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന സ്ത്രീ മരിച്ചു. വടകര വെള്ളികുളങ്ങര സ്വദേശി സുലേഖയാണ് മരിച്ചത്. 63 വയസ്സായിരുന്നു. ഹൃദയസംബന്ധമായ രോഗവും പ്രമേഹവും വൃക്ക രോഗവും ഇവർക്കുണ്ടായിരുന്നു. സംസ്ഥാനത്ത് ഇന്ന് റിപ്പോർട്ട് ചെയ്യുന്ന രണ്ടാമത്തെ കൊവിഡ് മരണമാണിത്.
സർക്കാരിന്റെ ഔദ്യോഗിക കണക്കുകൾ പ്രകാരം 84 മരണങ്ങളാണ് ഇന്നലെ വരെ സംസ്ഥാനത്ത് സ്ഥിരീകരിച്ചത്.