Kerala

യുകെയിൽ നിന്ന് കേരളത്തിലെത്തിയ 18 പേർക്ക് കൊവിഡ്, സാമ്പിളുകൾ പരിശോധനയ്‌ക്കയച്ചു

Covid sent samples to 18 people who came to Kerala from the UK for testing

തിരുവനന്തപുരം: ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസിൻ്റെ സാന്നിധ്യം ബ്രിട്ടനിൽ കണ്ടെത്തിയ ശേഷം യുകെയിൽ നിന്ന് കേരളത്തിലേക്ക് വന്ന് 18പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇവരിലുള്ള പുതിയ വൈറസ് ബാധയാണോ എന്നറിയാൻ പ്രത്യേക പരിശോധനകൾ ആരംഭിച്ചു.

കേരളത്തിലെത്തിയ 14 പേരുടെ സാമ്പിളുകൾ വിശദമായ പരിശോധനകൾക്കായി പൂനെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽ പരിശോധനയ്‌ക്കായി അയച്ചു. നാല് സാമ്പിളുകൾ നാളെ പരിശോധനയ്‌ക്കായി അയക്കും.

യുകെയിൽ സ്ഥീരീകരിച്ച ജനിത മാറ്റം സംഭവിച്ച കൊറോണ വൈറസ് വിവിധ രാജ്യങ്ങളിലെക്ക് പടരുകയാണ്. ഇതേ തുടർന്നാണ് കേരളത്തിൽ പരിശോധനകളും നിരീക്ഷണവും ശക്തമാക്കിയത്. കാനഡ, ജപ്പാൻ, ഓസ്‌ട്രേലിയ, ലെബനൻ തുടങ്ങിയ യൂറോപ്യൻ രാജ്യങ്ങളിൽ വൈറസിൻ്റെ സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെ ഫ്രാൻസ്, ഡെൻമാർക്ക്, സ്‌പെയിൻ, സ്വീഡൻ, നെതലർലാൻഡ്, ജർമ്മനി, ഇറ്റലി എന്നീ രാജ്യങ്ങളിലും വൈറസ് കണ്ടെത്തി. ഈ സാഹചര്യത്തിൽ ഇന്ത്യയിലും നിയന്ത്രണങ്ങൾ ശക്തമാകുകയാണ്.

ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസിൻ്റെ സാന്നിധ്യം ബ്രിട്ടനിൽ കണ്ടെത്തിയ പശ്ചാത്തലത്തിൽ രാജ്യത്ത് ഏർപ്പെടുത്തിയിരിക്കുന്ന പ്രത്യേക മാനദണ്ഡങ്ങൾ ജനുവരി 31വരെ നീട്ടിയതായി കേന്ദ്ര സർക്കാർ അറിയിച്ചു.

ഇന്ത്യയിൽ പുതിയ കൊവിഡ് കേസുകളുടെ എണ്ണത്തിൽ കുറവുണ്ടായെങ്കിലും ഭീതിപ്പെടുത്തുന്ന സാഹചര്യം ബ്രിട്ടനിൽ തുടരുകയാണ്. ഈ സാഹചര്യത്തിൽ ജാഗ്രത പുലർത്തേണ്ടത് ആവശ്യമാണെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

കൊവിഡ്-19 മഹാമാരി പൂർണമായും ഒഴിഞ്ഞ് പോകുന്നതുവരെ നിരീക്ഷണവും മുൻകരുതലും ആവശ്യമാണ്. കണ്ടെയ്‌ൻമെൻ്റ് സോണുകളാക്കി പ്രദേശങ്ങളെ വേർതിരിക്കുന്നത് തുടരും. ഇവിടെ നിർദേശിച്ചിട്ടുള്ള നിയന്ത്രണങ്ങൾ തുടരുകയും നൽകിയ നിർദേശങ്ങൾ കർശനമായി പാലിക്കയും വേണമെന്ന് കേന്ദ്രം വ്യക്തമാക്കി.

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button