കേരളത്തിൽ ഒരു മണിക്കൂറിൽ കൊവിഡ് ഫലം; ഫെലുദ ടെസ്റ്റ് എന്താണെന്നറിയാം
Covid result in Kerala in an hour; What is feluda test
കൊവിഡ് മഹാമാരി ഏറ്റവും അധികം ബാധിച്ച രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. നിലവില്‍ രാജ്യത്ത് കൊവിഡ് കുതിപ്പ് രേഖപ്പെടുത്തിയിരിക്കുന്നത് കേരളത്തിലാണ്. ഈ സാഹചര്യത്തില്‍ കൊവിഡ് പരിശോധനയ്ക്ക് അവലംബിക്കുന്ന രീതികളും വളരെ പ്രധാനമാണ്. നിലവില്‍ ആര്‍ടി പിസിആര്‍, ആന്റിജന്‍ ടെസ്റ്റുകളാണ് വ്യാപമായി ചെയ്യാറുള്ളത്. ഈ രണ്ട് ടെസ്റ്റുകള്‍ക്ക് പുറമെ ചെലവ് കുറഞ്ഞതും വളരെ വേഗത്തില്‍ ഫലം ലഭിക്കുന്നതുമായ മറ്റൊരു പരിശോധനാരീതി മുന്നോട്ടുവയ്ക്കുകയാണിപ്പോള്‍.
ക്ലസ്റ്റേഡ് റെഗുലര്‍ലി ഇന്റര്‍സ്‌പേയ്‌സ്ഡ ഷോര്‍ട് പാലിന്‍ഡ്രോമിക് റിപീറ്റ്‌സ് എന്ന സിആര്‍ഐഎസ്പിആര്‍ സാങ്കേതിക വിദ്യ അടിസ്ഥാനപ്പെടുത്തി സിഎസ്‌ഐആര്‍- ഇന്റസ്റ്റിറ്റിയൂട്ട് ഓഫ് ജെനോമിക്‌സ് ആന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജെനോമിക്‌സ് ആന്റ് ഇന്റഗ്രേറ്റീവ് ബയോളജി (ഐജിഐബി) വികസിപ്പിച്ചെടുത്ത കൊവിഡ് ടെസ്റ്റ് കിറ്റ് ആണ് ഫെലുദ. ടെസ്റ്റിനെ ഫെലുദ എന്ന് വിളിക്കുന്നത് എന്തുകൊണ്ട്?എഫ്എന്‍സിഎഎസ്9 എഡിറ്റര്‍ ഡിറ്റക്ഷന്‍ അസെ എന്നതിന്റെ ചുരുക്ക പേരാണ് ഫെലുദ. പ്രശസ്ത എഴുത്തുകാരനും ചലച്ചിത്ര നിര്‍മ്മാതാവുമായ സത്യജിത് റേ സൃഷ്ടിച്ച പശ്ചിമ ബംഗാളില്‍ നിന്നുള്ള ഒരു സാങ്കല്‍പിക സ്വകാര്യ ഡിറ്റക്ടീവിന്റെ പേരിലാണ് പരീക്ഷണത്തിന് പേര് നല്‍കിയിരിക്കുന്നത്.
ടെസ്റ്റ് വികസിപ്പിച്ചെടുത്തതാര്?കൗണ്‍സില്‍ ഓഫ് സൈന്റിഫിക് ആന്റ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ച് (സിഎസ്‌ഐആര്‍), ഇന്‍സ്റ്റിറ്റിയൂടട് ഓഫ് ജെനോമിക്‌സ് ആന്റ് ഇന്റഗ്രേറ്റിവ് ബയോളജി എന്നിവയിലെ ദേബോജ്യോതി ചക്രബര്‍ത്തി, സൗവിക് മൈതി എന്നിവര്‍ നേതൃത്വം വഹിക്കുന്ന ശാസ്ത്രജ്ഞരുടെ സംഘമാണ് ഈ ടെസ്റ്റ് കിറ്റ് വികസിപ്പിച്ചെടുത്തത്. ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ കഴിഞ്ഞ മാസം അംഗീകരിച്ച ഈ ടെസ്റ്റ് കിറ്റ് ടാറ്റാ സണ്‍സ് ആണ് വിപണനം ചെയ്യുന്നത്. പരിശോധനയുടെ ഫലപ്രാപ്തി എന്താണ്? ഈ ടെസ്റ്റിന് 96 ശതമാനം സംവേദനക്ഷമതയും 98 ശതമാനം സുവ്യക്തതയും ഉണ്ട്. അതായത്, ഈ ടെസ്റ്റിന് 96 അല്ലെങ്കില്‍ 98 ശതമാനം വരെ പോസിറ്റീവ്, നെഗറ്റീവ് കേസുകള്‍ പരിശോധനയില്‍ കണ്ടെത്താന്‍ കഴിയും. കൊവിഡ് കണ്ടെത്താന്‍ വ്യാപകമായി ഉപയോഗിക്കുന്ന ആര്‍ടി- പിസിആര്‍ പരിശോധനകളുടെ കൃത്യത നിലയുമായി ഈ പരിശോധന പൊരുത്തപ്പെടുന്നു.
പരിശോധന എങ്ങനെ? ക്ലസ്റ്റേഡ് റെഗുലര്‍ലി ഇന്റര്‍സ്‌പേയ്‌സ്ഡ ഷോര്‍ട് പാലിന്‍ഡ്രോമിക് റിപീറ്റ്‌സ് എന്ന സിആര്‍ഐഎസ്പിആര്‍ സാങ്കേതിക വിദ്യ അടിസ്ഥാനപ്പെടുത്തിയാണ് ഫെലുദ നിര്‍മ്മിച്ചത്. വൈറസ് വിജയകരമായി കണ്ടെത്തുന്നതിന് പ്രത്യേകമായി അനുരൂപപ്പെടുത്തിയ കാസ്9 പ്രോട്ടീന്‍ ഉപയോഗിക്കുന്ന ലോകത്തിലെ ആദ്യത്തെ ഡയഗ്നോസ്റ്റിക് പരിശോധനയാണിത്. ഇതിനായി മൂക്കില്‍ നിന്നുള്ള സ്രവം ലാബിലേക്ക് അയയ്ക്കണം. രോഗിയുടെ ജനിതക മെറ്റീരിയലിലെ സാര്‍സ്- കോവ്2 സീക്വന്‍സുമായി സംവദിക്കുന്നതിന് കാസ്9 പ്രോട്ടീന്‍ ബാര്‍കോഡ് ചെയ്യപ്പെടുന്നു. ഫെലുദ പേപ്പര്‍ സ്ട്രിപ്പിലേക്ക് സ്രവം ഇടുകയും അവിടെ രണ്ട് വരികളിലായി കൊവിഡ് പോസിറ്റീവ് അല്ലെങ്കില്‍ നെഗറ്റീവ് നിര്‍ണ്ണയിക്കുന്നു.
സിആര്‍ഐഎസ്പിആര്‍ സാങ്കേതികവിദ്യ എന്നാല്‍ എന്ത്?സിആര്‍ഐഎസ്പിആര്‍ പേര് കഴിഞ്ഞ ദിവസം പലരും കേട്ടു കാണും. സിആര്‍ഐഎസ്പിആര്‍ ഉപയോഗിച്ചുള്ള ജീനോം എഡ്റ്റിങ്ങുമായി ബന്ധപ്പെട്ട റിസേര്‍ച്ചിനാണ് കഴിഞ്ഞ ദിവസം എമ്മാനുവേല്ലി ചാര്‍പെന്റിയര്‍ ആന്റ് ജെന്നിഫര്‍ ഡൗഡ്‌ന എന്നീ രണ്ടു വനിതകള്‍ക്ക് കെമിസ്ട്രിയിലെ നൊബേല്‍ പുരസ്‌കാരം കിട്ടിയത്. വേണ്ട പരിശോധനാ നടപടികള്‍ക്കും മറ്റ് ശേഷം ഈ ടെസ്റ്റ് കിറ്റ് വ്യവസായിക അടിസ്ഥാനത്തില്‍ നിര്‍മ്മിക്കാനുള്ള അനുമതി കഴിഞ്ഞ ആഴ്ചയില്‍ ഡ്രഗ് കണ്‍ട്രോളര്‍ ഓഫ് ഇന്ത്യ നല്‍കിയിരുന്നു.
പരിശോധനയുടെ വില എന്താണ്?കൃത്യതയും ഗുണനിലവാരവും ഉള്ള ടെസ്റ്റിങ് കിറ്റാണ് ഫെലുദ. ഉടന്‍ തന്നെ പരിശോധനാഫലം ലഭിക്കും. ഏകദേശം 500 രൂപയ്ക്ക് ഈ കിറ്റ് ഉപയോഗിച്ച് രോഗനിര്‍ണയം നടത്താന്‍ സാധിക്കും. ആര്‍ടി- പിസിആര്‍ പരിശോധനയ്ക്ക് ഇപ്പോള്‍ 1,600 മുതല്‍ 2,000 രൂപ വരെ വിലവരും.