Qatar

കോവിഡ്: ജോലി നഷ്ട്ടപെട്ടവരുടെ സെൻസസുമായി ഖത്തർ കെ.എം.സി.സി

Covid: Qatar KMCC with Census of Job Loss

ദോഹ: ജോലി നഷ്ടപ്പെട്ടും ബിസിനസ് തകര്‍ന്നും അനാരോഗ്യം കാരണവും നാട്ടിലേക്കുമടങ്ങേണ്ടി വന്ന പ്രവാസികളുടെ വിശദമായ സെൻസസിന് ഖത്തര്‍ കെ എം സിസി ഒരുങ്ങുന്നു. വാര്‍ഡ്‌, പഞ്ചായത്ത്, മണ്ഡലം, ജില്ല അടിസ്ഥാനത്തിലാണ് ഈ കണക്കെടുപ്പ് നടത്തുക. കോവിഡിനു മുമ്പും കൊവിഡ് കാലത്തും കൊവിഡിനു ശേഷവും കേരളത്തിലേക്ക് മടങ്ങിയ അല്ലെങ്കില്‍ മടങ്ങേണ്ടി വന്ന ആളുകളുടെ സ്ഥിതി വിവരങ്ങളാണ് ശേഖരിക്കുന്നത്.

കെ എം സി സി സംഘടനാ സംവിധാനം ഉപയോഗിച്ചും ബഹുജന പങ്കാളിത്തത്തോടെയും ഗൂഗിള്‍ ഫോറം വഴി വിവരങ്ങള്‍ ശേഖരിക്കാനാണ് ഉദ്ദേശിക്കുന്നത്. ഈ സര്‍വ്വേ പൂര്‍ത്തിയായാല്‍ ലഭ്യമാകുന്ന വിവരങ്ങള്‍ പരിശോധിച്ച് വിവരങ്ങള്‍ തരംതിരിക്കാന്‍ ഒരു വിദഗ്ദ സമിതി രൂപീകരിക്കും. ആ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ മടങ്ങി വന്ന പ്രവാസികളുടെ പുനരധിവാസത്തിനായി സംസ്ഥാന കേന്ദ്ര സര്‍ക്കാറുകള്‍ ആവിഷ്ക്കരിച്ചിട്ടുള്ള വിവിധ പദ്ധതികളെക്കുറിച്ചുള്ള ബോധവല്‍ക്കരണവും ആനുകൂല്യങ്ങള്‍നേടിയെടുക്കേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ ലഭ്യമാക്കാനും വേണ്ടിയാണ് ഈ സര്‍വ്വേ നടത്തുന്നത്. അതോടൊപ്പം വിവിധ രാജ്യങ്ങളില്‍ പുനർ ജോലി വിന്യാസത്തിനുള്ള സാധ്യതകളുംഅവസരങ്ങളും കെ എം സി സി വെബ്സൈറ്റ് വഴിയും ജോബ്‌ പോര്‍ട്ടല്‍ വഴിയും പരമാവധി പരിചയപ്പെടുത്തും. എന്നാല്‍ പുനരധിവാസത്തിനോ പുനർ ജോലി വിന്യാസത്തിനോ ഉള്ള ഒരു ഉത്തരവാദിത്വവും യാതൊരു കാരണവശാലും ഖത്തര്‍ കെ എം സി സി ഈ സര്‍വ്വേയിലൂടെ ഏറ്റെടുക്കുന്നതല്ല.

പൂര്‍ണ്ണമായും സൗജന്യമായി നടക്കുന്നതാണീ സര്‍വ്വേ. സര്‍വേയിലൂടെ ലഭിക്കുന്ന സ്ഥിതി വിവരണക്കണക്കിലൂടെ വിവിധ സര്‍ക്കാര്‍ ഏജന്‍സികളുടെ ശ്രദ്ധ ക്ഷണിക്കാനും ബോധവല്‍ക്കരണം നടത്താനും മാത്രംഉദ്ദേശിച്ചു കൊണ്ടുള്ളതാണ് എന്ന് ഖത്തര്‍ കെ എം സി സി ഭാരവാഹികള്‍ വ്യക്തമാക്കി. അത് കൊണ്ട് കേരളത്തിലേക്ക് മടങ്ങിപ്പോകേണ്ടി വന്ന എല്ലാ പ്രവാസികളും സര്‍വ്വേയുമായി സഹകരിക്കണമെന്ന് ഭാരവാഹികൾ അഭ്യർത്ഥിച്ചു.

www.kmccqatar.com/registration എന്ന ഗൂഗിൾ ഫോമിലാണ് വിവരങ്ങൾ നൽകേണ്ടത്. ഏത് രാജ്യത്ത് നിന്ന് മടങ്ങിപ്പോയവർക്കും സർവ്വേയിൽ പങ്കെടുക്കാവുന്നതാണ്.

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button