Kerala

സ്കൂള്‍ തുറക്കുന്നതിന് മുൻപുള്ള കോവിഡ് മുൻകരുതലുകൾ

Covid Precautions Before School Opens

തിരുവനന്തപുരം: സംസ്ഥാനത്ത് ജനുവരി മുതൽ സ്കൂളുകള്‍ തുറക്കുമ്പോള്‍ കടുത്ത നിയന്ത്രണങ്ങളാണ് സര്‍ക്കാര്‍ മുന്നോട്ട് വച്ചിരിക്കുന്നത്. ഒരേ സമയം, 50 ശതമാനം കുട്ടികളെ മാത്രമേ അനുവദിക്കാവുെന്നും വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദ്ദേശിച്ചിരിക്കുന്നത്. പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ മാര്‍ഗ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ ന്യൂസ് 18 മലയാളമാണ് ഇത്തരത്തിൽ വാര്‍ത്ത പ്രസിദ്ധീകരിച്ചിരിക്കുന്നത്.

എല്ലാ സ്കൂളുകളിലും പ്രധാനധ്യാപകന്റെ നേതൃത്വത്തിൽ കൊവിഡ് സെൽ രൂപീകരിക്കണമെന്നും മാര്‍ഗനിര്‍ദേശത്തിൽ വ്യക്തമാക്കുന്നു. വാര്‍ഡ് അംഗം, ഹെൽത്ത് ഇൻസ്പെക്ടര്‍, പിടിഎ പ്രസിഡന്റ്, അധ്യാപക, വിദ്യാര്‍ത്ഥി പ്രതിനിധികള്‍ എന്നിവര്‍ സെല്ലിൽ വേണമെന്നും ഉറപ്പാക്കണമെന്നും മാര്‍ഗനിര്‍ദ്ദേശത്തിൽ പറയുന്നു.

10, പ്ലസ്ടു ക്ലാസുകളില്‍ 300ൽ കൂടുതൽ കുട്ടികളുള്ള സ്കൂളുകളില്‍ ഒരേസമയം 25 ശതമാനം കുട്ടികളെ അനുവദിക്കുന്നതാണ് ഉചിതമെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ മാര്‍ഗനിര്‍ദേശത്തിൽ പറയുന്നു. അതിനൊപ്പം തന്നെ കുട്ടികളെ നിരീക്ഷിക്കുന്നതിന് സിക്ക് റൂം പ്രഥമശുശ്രൂഷ കിറ്റ് എന്നിവ ഒരുക്കണം. അതിന് പുറമെ ആരോഗ്യ പ്രവർത്തകര്‍ക്ക് ദിവസേന റിപ്പോര്‍ട്ട് നൽകണമെന്നും നിര്‍ദ്ദേശിക്കുന്നു.

മറ്റു നിര്‍ദ്ദേശങ്ങള്‍ ഇങ്ങനെ

ഡിജിറ്റൽ തെര്‍മോമീറ്റര്‍, മാസ്ക്, സാനിറ്റൈസര്‍, സോപ്പ് എന്നിവ സജ്ജീകരിക്കണം.

എത്തിചേരാൻ കഴിയാത്ത കുട്ടികള്‍ക്ക് സമൂഹമാധ്യമങ്ങള്‍ വഴി ക്ലാസുകള്‍ നൽകാം.

രക്ഷിതാക്കളുടെ സമ്മതപത്രമുണ്ടെങ്കില്‍ മാത്രമേ കുട്ടികളെ പ്രവേശിപ്പിക്കാവൂ.

ജനുവരി 15നകം 10ാം ക്ലാസിന്റെയും 30 നകം പ്ലസ്ടൂവിന്റെയും ഡിജിറ്റല്‍ ക്ലാസുകള്‍ പൂര്‍ത്തിയാകും.

ആദ്യത്തെ ആഴ്ച രാവിലെ മൂന്ന് മണിക്കൂര്‍, ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്കൂര്‍ വീതമുള്ള രണ്ട് ഘട്ടങ്ങളായാണ് ക്ലാസുകള്‍ നിശ്ചയിക്കേണ്ടത്.

ആവശ്യമെങ്കില്‍ ഷിഫ്റ്റ് സമ്പ്രദായം ഏര്‍പ്പെടുത്താം

കുട്ടികള്‍ തമ്മിൽ രണ്ട് മീറ്റര്‍ ശാരീരിക അകലം പാലിക്കണം

ഒന്നിച്ചിരുന്ന് ആഹാരം കഴിക്കുന്നത് ഒഴിവാക്കണം. ഭക്ഷണം, ശുദ്ധജലം എന്നിവയും ക്ലാസിൽ ഉപയോഗിക്കുന്ന വസ്തുക്കളും കുട്ടികൾ പങ്കുവയ്ക്കരുത്.

ക്ലാസ് മുറികളുടെ വാതിലിന്റെ കൈപ്പിടി, ഡെസ്ക്, ഡസ്റ്റർ എന്നിവ 2 മണിക്കൂർ കൂടുമ്പോൾ സാനിറ്റൈസ് ചെയ്യണം.

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button