ഇന്ത്യയിൽ കൊവിഡ് 49 ലക്ഷം പിന്നിട്ടു; കഴിഞ്ഞ 24 മണിക്കൂറിനിടെ 83,809 പുതിയ കേസുകള്‍
Covid passes 49 lakh in India; 83,809 new cases in the last 24 hours
ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 83,809 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികളുടെ എണ്ണം 49.30 ലക്ഷമായി. 1054 പേരാണ് കഴിഞ്ഞ ഒരു ദിവസത്തിനിടെ മരിച്ചത്.
ഇന്ത്യയിലെ ആകെ കൊവിഡ് മരണം 80,766 ആയി ഉയര്‍ന്നു. 9.90 ലക്ഷം പേരാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്. 38.59 ലക്ഷം പേര്‍ രോഗമുക്തി നേടി.
5,83,12,273 പേര്‍ക്ക് ഇതിനോടകം പരിശോധന നടത്തി. ഇന്നലെ മാത്രം 10,72,845 പരിശോധനകളാണ് രാജ്യത്ത് നടന്നത്. കൊവിഡ് പോസിറ്റിവിറ്റി നിരക്ക് 7.8 ശതമാനമായി കുറഞ്ഞു.
ലോകത്താകെ കൊവിഡ് ബാധിതരുടെ എണ്ണം 2.94 കോടി പിന്നിട്ടു. 9,32 ലക്ഷം പേരാണ് ഇതിനോടകം മരിച്ചത്. 2.12 കോടി ആളുകള്‍ രോഗമുക്തി നേടി. 72 ലക്ഷത്തോളം പേരാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്.
ആഗോള തലത്തില്‍ കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ അമേരിക്കയ്ക്ക് പിന്നില്‍ ഇന്ത്യ രണ്ടാം സ്ഥാനത്താണ്. ദിനംപ്രതിയുടെ രോഗികളുടെ എണ്ണവും മരണനിരക്കും അടുത്തിടെയായി ഇന്ത്യയിലാണ് ഏറ്റവുമധികം റിപ്പോര്‍ട്ട് ചെയ്യുന്നത്.