Kerala
സംസ്ഥാനത്ത് കൊവിഡ് മരണങ്ങൾ കൂടും; വെന്റിലേറ്ററുകൾ കിട്ടാനില്ല, ആരോഗ്യമന്ത്രി
Covid deaths on the rise in the state; Ventilators not available, Health Minister
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ ഉയര്‍ന്ന് കൊണ്ടിരിക്കുകയാണ്. ഇതുവരെ ഉണ്ടായതില്‍ ഏറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ധനവാണ് കൊവിഡ് രോഗികളുടെ കാര്യത്തില്‍ ഇന്നലെ സംസ്ഥാനത്ത് ഉണ്ടായത്. അതിനിടെ സംസ്ഥാനത്ത് കൊവിഡ് മരണ നിരക്ക് ഉയര്‍ന്നേക്കും എന്നാണ് ആരോഗ്യമന്ത്രി കെകെ ശൈലജ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. സംസ്ഥാനത്ത് ഈ മാസം 21ന് കൊവിഡ് നിയന്ത്രണങ്ങള്‍ നീങ്ങുന്നതോടെ മരണസംഖ്യ ഉയരാമെന്നാണ് ആരോഗ്യമന്ത്രി വ്യക്തമാക്കുന്നത്.