India
ഇന്ത്യയിൽ കൊവിഡ് മരണം 40,000 പിന്നിട്ടു; 24 മണിക്കൂറിനിടെ 56,282 പുതിയ കേസുകൾ
Covid death toll rises to 40,000 in India
ന്യൂഡൽഹി: ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 56,282 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതുവരെയുള്ളതിൽ ഏറ്റവുമുയർന്ന പ്രതിദിന വർധനവാണിത്. ഇതോടെ കൊവിഡ് ബാധിതരുടെ ആകെ എണ്ണം 19,64,537 ആയി ഉയർന്നു.
904 പേരാണ് കഴിഞ്ഞ ദിവസം മരിച്ചത്. ആകെ മരണം നാൽപതിനായിരം പിന്നിട്ടു. ആരോഗ്യമന്ത്രാലയത്തിന്റെ പുതിയ കണക്കുകൾ പ്രകാരം മരണസംഖ്യ 40,699 ആയി ഉയർന്നു.
രോഗമുക്തി നേടുന്നവരുടെ എണ്ണം ഉയരുന്നത് ആശ്വാസകരമാണ്. 13,28,337 പേരാണ് രോഗമുക്തി നേടിയത്. നിലവിൽ 5,95,501 പേർ ചികിത്സയിലുണ്ട്. രോഗമുക്തി നിരക്ക് 67.62 ശതമാനമായി.