India
ഇന്ത്യയിൽ കോവിഡ് മരണം ഒരുലക്ഷം കടന്നു; 24 മണിക്കൂറിനിടയില്‍ 79,476 പുതിയ കേസുകള്‍
Covid death exceeds one lakh in India; 79,476 new cases in 24 hours
ന്യൂഡല്‍ഹി : കോവിഡ് 19 ബാധിച്ച് രാജ്യത്ത് മരിച്ചവരുടെ എണ്ണം ഒരു ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ കോവിഡ് 19 ബാധിച്ച് മരിച്ചത് 1,065 പേരാണ്.
ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,00, 842 ആയി ഉയര്‍ന്നു.
രാജ്യത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത് പുതിയ 79,476 കേസുകളാണ്. 64,73,545 പേര്‍ക്ക് ഇന്ത്യയില്‍ ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ 9,44,996 പേരാണ് ചികിത്സയിലുളളത്. 54,27,707 പേര്‍ രോഗമുക്തി നേടി.