രാജ്യത്ത് കോവിഡ് കേസുകൾ കുറയുന്നതായി റിപ്പോർട്ട്; 24 മണിക്കൂറിനിടെ 54,044 പുതിയ കേസുകൾ
Covid cases reported to be declining in the country; 54,044 new cases in 24 hours
ന്യൂഡല്‍ഹി: ഇന്ത്യയില്‍ കോവിഡ് രോഗികളുടെ എണ്ണം 76,51,108 ആയി. 54,044 പേര്‍ക്കാണ് 24 മണിക്കൂറിനിടെ പുതിയതായി രോഗബാധ സ്ഥിരീകരിച്ചത്. വൈറസ് ബാധ മൂലം 717 മരണമാണ് ഒറ്റ ദിവസം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇത് കഴിഞ്ഞ ദിവസത്തേക്കാള്‍ കൂടുതലാണ്.
നിലവില്‍ 7,40,090 പേരാണ് ചികിത്സയിലുള്ളത്. 61,775 പേര്‍ കൂടി രോഗമുക്തരായതോടെ ആകെ കോവിഡ് മുക്തി നേടിയവര്‍ 67,95,103 ആയി.
മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലാണ് ഏറ്റവുമധികം രോഗികളുള്ളത്. തമിഴ്നാട്, ഉത്തര്‍പ്രദേശ്, പശ്്ചിമബംഗാള്‍ എന്നിവടങ്ങളില്‍ രോഗബാധിതരുടെ എണ്ണം വര്‍ധിക്കുന്നുണ്ട്.
ലോകത്ത് യു എസ് കഴിഞ്ഞാല്‍ ഏറ്റവും അധികം കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചത് ഇന്ത്യയിലാണ്. യുഎസ്സില്‍ 8,520,307 പേര്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ആകെയുള്ള മരണത്തില്‍ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. അമേരിക്കയും ബ്രസീലുമാണ് ഏറ്റവും അധികം മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മറ്റ് രാജ്യങ്ങള്‍.
ആഗോളതലത്തില്‍ 4.06 കോടി ആളുകള്‍ക്കാണ് കോവിഡ് ബാധിച്ചത്. ലോകത്താകമാനം 11.20 ലക്ഷം പേരാണ് ഇതു വരെ കോവിഡ് മൂലം മരിച്ചത്.