India
ഇന്ത്യയിൽ കോവിഡ് കേസുകള്‍ കുറയുന്നു: 24 മണിക്കൂറില്‍ 55,342 പുതിയ കേസുകൾ മാത്രം
Covid cases are declining in India: only 55,342 new cases in 24 hours
ന്യൂഡല്‍ഹി: ഇന്ത്യയില്‍ കോവിഡ് കേസുകള്‍ കുറയുന്നു. 24 മണിക്കൂറിനിടെ രാജ്യത്ത് 55,342 കേവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.
വൈറസ് ബാധമൂലം ഒറ്റ ദിവസം രാജ്യത്ത് 706 പേര്‍ മരിക്കുകയും ചെയ്തു. രാജ്യത്തെ മൊത്തം കോവിഡ് ബാധിതരുടെ എണ്ണം 71,75,881 ആയി ഉയര്‍ന്നു. ഇതില്‍ 8,38,729 പേര്‍ ഇപ്പോഴും ചികിത്സയില്‍ തുടരുകയാണ്. 62,27,296 പേര്‍ കോവിഡ് വിമുക്തരായി ആശുപത്രിവിട്ടു.
കൊവിഡ് ബാധ മൂലം രാജ്യത്ത് ഇതുവരെ 1,09,856 പേര്‍ക്ക് ജീവന്‍ നഷ്ടമായതായും കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ കണക്കുകള്‍ വ്യക്തമാക്കുന്നു.
കഴിഞ്ഞ അഞ്ച് ആഴ്ചകളായി രാജ്യത്ത് ദിവസേന റിപ്പോര്‍ട്ട് ചെയ്യുന്ന കോവിഡ് കേസുകളില്‍ കുറവ് വന്നിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നു.