India

കോവിഡ് 19; പുതിയ മാര്‍ഗനിര്‍ദേശവുമായി ലോകാരോഗ്യസംഘടന

Covid 19; World Health Organization with new guidelines

ദില്ലി: 12 വയസിന് മുകളിലുള്ള കുട്ടികള്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കേണ്ടതുണ്ടെന്ന് ലോകാരോഗ്യ സംഘടന. യൂണിസെഫുമായി ചേര്‍ന്ന് യുഎന്‍ ആരോഗ്യ ഏജന്‍സി പുറത്തിറക്കിയ മാര്‍ഗ രേഖയിലാണ് ഇക്കാര്യം പരാമര്‍ശിക്കുന്നത്. കുട്ടികളില്‍ നിന്നുള്ള കൊവിഡ് വ്യാപന സാധ്യകള്‍ വിലയിരുത്തുന്നതിനും മാസ്‌ക് നിര്‍ബന്ധമാക്കുന്നതിനെക്കുറിച്ചും രണ്ട് യുഎന്‍ ഏജന്‍സികള്‍ ലഭിക്കാവുന്ന വിവരങ്ങള്‍ ഉപയോഗിച്ച് അവലോകനം നടത്തിയിരുന്നു.

മുതിര്‍ന്നവരിലേതിന് സമാനമായ കൊവിഡ് സാധ്യതയാണ് 12 വയസിന് മുകളിലുള്ള കുട്ടികളിലും ഉള്ളതെന്ന് സംഘടന വ്യക്തമാക്കി. അതിനാല്‍ തന്നെ 12 വയസിന് മുകളില്‍ പ്രായമുള്ള കുട്ടികള്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്നും സാമൂഹിക അകലം പാലിക്കണമെന്നം ലോകാരോഗ്യ സംഘടന നിര്‍ദേശം നല്‍കുന്നു.

എന്നാല്‍ അഞ്ച് വയസിന് താഴെയുള്ള കുട്ടികള്‍ മാസ്‌ക് ധരിക്കേണ്ടതില്ലെന്നും സംഘടന വ്യക്തമാക്കി. ഇത് സുരക്ഷയും താല്‍പ്പര്യവും മാസ്‌ക് ഉചിതമായി ഉപയോഗിക്കുന്നതിനുള്ള ശേഷിയും അടിസ്ഥാനമാക്കിയാണ്.

എന്നാല്‍ കൊവിഡ് വ്യാപനം കൂടുതലുള്ള സ്ഥലങ്ങളിലും മുതിര്‍ന്നവരുമായി അടുത്ത് സമ്പര്‍ക്കം വരുമ്പോഴുമെല്ലാം ആറ് വയസ് മുതല്‍ 11 വയസ് വരെയുള്ള കുട്ടികളെ മാസ്‌ക് ധരിപ്പിക്കുന്നതായിരിക്കും ഉചിതം.

ലോകത്തിതുവരേയും 2.3 കോടി ജനങ്ങള്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. അതായത് ലോകത്ത് കൊവിഡ് ബാധിതര്‍ 23,377,806 ആയി. അതില്‍ 15904288 പേര്‍ രോഗവിമുക്തി നേടിയിട്ടുണ്ട്. ഇതുവരേയും കൊവിഡ് രോഗത്തെ തുടര്‍ന്ന് ലോകത്ത് മരണപ്പെട്ടത് 808588 പേരാണ്.

ആഗോളതലത്തില്‍ കൊവിഡ് വ്യാപനം ഏറ്റവും കുടിയത് അമേരിക്കയിലാണ്. തൊട്ട് പിന്നാലെ ബ്രസീലും. മൂന്നാം സ്ഥാനത്താണ് ഇന്ത്യ. ഇന്ത്യയില്‍ കൊവിഡ് ബാധിതര്‍ 30 ലക്ഷം കടന്നിരിക്കുകയാണ്. യുഎസില്‍ 56 ലക്ഷം പേര്‍ക്കും ബ്രസീലില്‍ 35 ലക്ഷം പേര്‍ക്കുമാണ് ഇതുവരേയും കൊവിഡ് സ്ഥിരീകരിച്ചത്.

ഇന്ത്യയില്‍ മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ കൊവിഡ് ബാധിതര്‍ ഉള്ളത്. ഇവിടെ ആറ് ലക്ഷത്തി എഴുപത്തൊന്നായിരത്തിലധികം പേരില്‍ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ ദിവസം മാത്രം ഇവിടെ 14492 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button