കൊവിഡ് 19: വാഹന രേഖകളുടെ കാലാവധി നീട്ടി
Covid 19: Vehicle documents registration date extended
ന്യൂഡല്‍ഹി: ഡ്രൈവിംഗ് ലൈസന്‍സ്, പെര്‍മിറ്റ്, ഫിറ്റ്‌നസ്, താത്ക്കാലിക രജിസ്‌ട്രേഷന്‍ എന്നിവയുടെ കാലാവധി മാര്‍ച്ച് 31 വരെ നീട്ടിയതായി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം. കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് വാഹനരേഖകളുടെ കാലാവധി നീട്ടണമെന്ന ആവശ്യം കണക്കിലെടുത്താണ് തീരുമാനം.
2020 ഫെബ്രുവരി 1 ന് ശേഷം കാലാവധി തീര്‍ന്ന വാഹനരേഖകളുടെ സമയപരിധിയാണ് നീട്ടിയത്. മുമ്പ് ഡിസംബര്‍ വരെയാണ് നീട്ടിയത്. കൊവിഡിനെ തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് വാഹനരേഖകളുടെ കാലാവധി നീട്ടി നല്‍കണമെന്ന് ചരക്കുവാഹനങ്ങളുടെ ഉടമകള്‍ ഉള്‍പ്പെടെ ആവശ്യം ഉന്നയിച്ചിരുന്നു. ഇത് കണക്കിലെടുത്താണ് തീരുമാനം.
നാലാം തവണയാണ് കേന്ദ്ര സര്‍ക്കാര്‍ കാലാവധി നീട്ടുന്നത്. ഓഗസ്റ്റിലാണ് മുമ്പ് കാലാവധി നീട്ടിയത്. ഈ തീരുമാനം സ്വകാര്യ ബസുടമകള്‍ ഉള്‍പ്പെടെ വാഹന ഉടമകള്‍ക്ക് ആശ്വാസം നല്‍കുന്നതാണ്. ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റിന് സ്വകാര്യ ബസുടമകള്‍ ഒരു ലക്ഷത്തോളം രൂപ ചെലവഴിക്കണം. കൊവിഡ് പ്രതിസന്ധിയില്‍ വരുമാനം കുറവാണ്. ഇതേതുടര്‍ന്ന് ഒരുലക്ഷം രൂപ എടുക്കേണ്ടി വരുന്നത് അമിത സാമ്പത്തിക ഭാരമായി മാറുമെന്ന് ബസുടമകള്‍ പറയുന്നത് കണക്കിലെടുത്താണ് കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം.