World

കൊവിഡ് 19 ; ഇനി മുതൽ ചെക് ഇന്‍ ചെയ്യുന്നതിനും എയര്‍ ഏഷ്യ ഫീസ് ഈടാക്കും

Covid 19; Air Asia will also charge a fee for checking in

സിഡ്‌നി: കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ ശക്തിപ്പെടുത്തി എയർ ഏഷ്യ. ആളുകൾ തമ്മിലുള്ള സമ്പർക്കം കുറയ്‌ക്കുന്നതിന്റെ ഭാഗമായി ഇനി മുതൽ ചെക്ക് ഇൻ ചെയ്യുന്നതിനും ഉപഭോക്‌താക്കളിൽ നിന്ന് ഫീസ് ഈടാക്കുമെന്ന് എയർ ഏഷ്യ.

കൊവിഡ് ബാധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിലാണ് ഫീസുകൾ അടക്കമുള്ള നിയന്ത്രണങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതെന്ന് എയർ ഏഷ്യ അറിയിച്ചു. വിമാനക്കമ്പനികളുടെ വെബ്‌സൈറ്റ് വഴിയോ മൊബൈൽ ആപ്പ് വഴിയോ, വിമാത്താവളത്തിലെ കിയോസ്‌ക് വഴിയോ ചെക് ഇൻ ചെയ്യാത്തവർ ഡൊമസ്‌റ്റിക് വിമാനങ്ങൾക്ക് 351.55 രൂപയും അന്താരാഷ്‌ട്ര വിമാനങ്ങൾക്ക് 527.32 രൂപയും നൽകണമെന്ന് എയർ ഏഷ്യ വ്യക്തമാക്കി.

കൊവിഡ് വ്യാപനത്തെ തുടർന്ന് വിമാന സർവീസുകൾ നിർത്തിവെച്ചതോടെ കടുത്ത സാമ്പത്തില പ്രശ്‌നങ്ങൾ നേരിടുകയാണ്. വരുമാനത്തിന്റെ 96 ശതമാനമാണ് ഇടിവുണ്ടായത്. നിലവിൽ ഏർപ്പെടുത്തിയ ഫീസ് കൂടുതലല്ല. യൂറോപ്യൻ ബജറ്റ് കാരിയറായ റ്യാനയര്‍ ഹോൾഡിങ്‌സിന്റെയും അമേരിക്കൻ കമ്പനിയായ സ്‌പിരിറ്റ് എയർലൈനിന്റെയും ചെക്ക് ഇൻ നിരക്കുകളെ അപേക്ഷിച്ച് വളരെ കുറവാണെന്നും എയർ ഏഷ്യ അധികൃതർ പറഞ്ഞു.

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ആളുകൾ തമ്മിലുള്ള സമ്പർക്കം ഒഴിവാക്കാനുള്ള ശ്രമങ്ങൾ വിവിധ രാജ്യങ്ങളും കമ്പനികളും തുടരുകയാണ്. സമ്പർക്ക സാധ്യത കൂടുതലുള്ള വിമാനത്താവളമടക്കമുള്ള സ്ഥലങ്ങളിൽ കൊവിഡ് മാനദണ്ഡങ്ങളും നിയന്ത്രണങ്ങളും ശക്തിപ്പെടുത്താനുള്ള ഒരുക്കത്തിലാണ് കമ്പനികൾ. ലോകത്ത് ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്‌തത് അമേരിക്കയിലാണ്. ബ്രസീൽ, ഇന്ത്യ, പെറു, റഷ്യ എന്നീ രാജ്യങ്ങളാണ് പിന്നാലെയുള്ളത്.

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button