India

കൊവിഡ് 19; ഇന്ത്യയിൽ ഒറ്റദിവസം 70,000 രോഗമുക്തി; ഇന്ന് 90,633 പുതിയ രോഗ ബാധിതർ

covid 19 70,000 cures in one day in India; Today there are 90,633 new cases

ന്യൂഡല്‍ഹി։ ഇന്ത്യയിൽ ഏറ്റവും കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്ന ദിവസമാണ് ഇന്ന്. ഞായറാഴ്ച 90,633 ആളുകള്‍ക്കാണ് കൊവിഡ് രോഗബാധ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. എന്നാൽ ഈ ആശങ്കകള്‍ക്കിടയിലും ആശ്വാസത്തിന്റെ ചില വാര്‍ത്തകളും റിപ്പോര്‍ട്ട് ചെയ്യുന്നു. രാജ്യത്തെ രോഗമുക്തി നിരക്കും വര്‍ദ്ധിക്കുകയാണ്.

സെപ്റ്റംബര്‍ അഞ്ച് ശനിയാഴ്ച മാത്രം 70,000തത്തിലധികം രോഗമുക്തി കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കണക്ക് അനുസരിച്ച് 70,072 രോഗമുക്തിയാണ് റിപ്പോര്‍ട്ട് ചെയ്തിക്കുന്നത്. കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് ഈ കണക്ക് പുറത്തുവിട്ടിരിക്കുന്നത്. ഇതോടെ രാജ്യത്തെ രോഗമുക്തി നിരക്ക് എന്നത് 77.23 ആയി ഉയര്‍ന്നു. ഈ കണക്കുകള്‍ മരണനിരക്കിനെയും കുറയ്ക്കുന്നുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. നിലവില്‍ രാജ്യത്തെ മരണനിരക്ക് എന്നത് 1.73 ശതമാനമാണ്.

മന്ത്രാലയം പുറത്തുവിട്ടിരിക്കുന്ന കണക്ക് പ്രകാരം സെപ്റ്റംബര്‍ മൂന്നിന് ഇത്തരത്തില്‍ 68,584 രോഗമുക്തി കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഈ മാസം ഒന്നിന് 65,081 പേര്‍ക്കും ഓഗസ്റ്റ് 24ന് 57,469 ആളുകള്‍ക്കും രോഗം ഭേദമായിട്ടുണ്ട്. മെയ് മാസത്തില്‍ രോഗമുക്തരുടെ എണ്ണം 50,000 ആയിരുന്നെങ്കില്‍ സെപ്റ്റംബര്‍ മാസം ആകുമ്പോഴേക്കും 30 ലക്ഷത്തിലേക്കാണ് ഉയര്‍ന്നിരിക്കുന്നത്. രാജ്യത്തെ അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നുമാണ് 60 ശതനമാനത്തിന് മുകളില്‍ മൊത്തം രോഗമുക്തി റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

ഏറ്റവുമധികം കൊവിഡ് രോഗികളുള്ള മഹാരാഷ്ട്രയിൽ 21 ശതമാനം രോഗമുക്തിയും തമിഴ്നാട്ടിൽ 12.63 ശതമാനം രോഗമുക്തിയും ആന്ധ്രാ പ്രദേശിൽ 11.91 ശതമാനം രോഗമുക്തിയും കര്‍ണാടകത്തിൽ 8.82 ശതമാനം രോഗമുക്തിയും ഉത്തര്‍പ്രദേശില്‍ 6.14 ശതമാനം രോഗമുക്തിയുമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. നിലവിൽ ഇന്ത്യയിൽ കൊവിഡ് രോഗം ബാധിച്ചവരുടെ എണ്ണം 41,13,812 ആയി ഉയര്‍ന്നു. ഇതിൽ 8,62,320 സജീവ കേസുകളും ഉണ്ട്. നിലവില്‍ 31,80,866 രോഗമുക്തരും 70,626 മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button