India

ഇരട്ടവ്യതിയാനം സംഭവിച്ച കൊവിഡ് വൈറസിനെതിരെ കൊവാക്സിൻ ഫലപ്രദം: ഐസിഎംആർ

Covaxin Effective Against Double Mutated Kovid Virus: ICMR

ന്യൂഡൽഹി: ഇരട്ടവ്യതിയാനം സംഭവിച്ച കൊവിഡ് വൈറസിനെതിരെ ഭാരത് ബയോടെക് നിർമ്മിച്ച കൊവാക്സിൻ ഫലപ്രദമെന്ന് ഐസിഎംആർ. കൊവിഡ് രണ്ടാം തരംഗത്തിനിടെ ഇരട്ടവ്യതിയാനം സംഭവിച്ച കൊവിഡ് വൈറസുകളെക്കുറിച്ചുള്ള ആശങ്കകൾ നിലനിൽക്കവെയാണ് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് ഇക്കാര്യം അറിയിച്ചത്.

ഇരട്ടവ്യതിയാനം സംഭവിച്ച കൊവിഡ് വൈറസിനെ കൊവാക്സിൻ നിർവീര്യമാക്കുമെന്നാണ് ഐസിഎംആർ വ്യക്തമാക്കിയിരിക്കുന്നത്. B.1.617 എന്ന വകഭേദമാണ് ഇന്ത്യയിൽ കണ്ടെത്തിയിരുന്നത്. E484Q, L452R എന്നീ ഇരട്ട ജനിതകവ്യതിയാനങ്ങൾ സംഭവിച്ച സ്ട്രെയിനിനെ ശാസ്ത്രജ്ഞർ വേർതിരിച്ചെടുത്ത് കൾച്ചർ ചെയ്തിരുന്നു.

അതേസമയം കൊവിഷീൽഡ് വാക്സിൻ വിലയിൽ നിർമ്മാതാക്കളായ സെറം ഇൻസ്റ്റിറ്റ്യൂട്ട് മാറ്റം വരുത്തിയിട്ടുണ്ട്. കൊവിഷീൽഡ് വാക്സിൻ സംസ്ഥാന സർക്കാരുകൾക്ക് 400 രൂപയ്‌ക്ക് നൽകുമെന്ന് സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (എസ്‌ഐഐ) വ്യക്തമാക്കിയത്. സ്വകാര്യ ആശുപത്രികൾക്ക് 600 രൂപയ്‌ക്കുമാകും ഒരു ഡോസ് വാക്‌സിൻ നൽകുക.

മറ്റ് രാജ്യങ്ങളുടെ വാക്‌സിനുകളുമായി താരതമ്യം ചെയ്യുമ്പോൾ കുറഞ്ഞ വിലയ്‌ക്കാണ് കൊവിഷീൽഡ് വിൽക്കുന്നതെന്ന് സീറം ഇന്‍സ്റ്റിറ്റ്യൂട്ട് വ്യക്തമാക്കി. റഷ്യൻ നിർമ്മിത വാക്‌സിനും ചൈനീസ് വാക്‌സിനും 750 രൂപയ്‌ക്കാണ് വിൽക്കുന്നത്. അമേരിക്കൻ നിർമ്മിത വാക്‌സിൻ്റെ വില 1500 രൂപയാണെന്നും കമ്പനി വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.

Source link

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button