India
കൊവാക്‌സിന്‍ പരീക്ഷണം വിജയം; പ്രതിരോധ ശേഷി വര്‍ധിക്കുന്നതായി കണ്ടെത്തിയെന്ന് നിര്‍മാതാക്കൾ
covaccine test successful; Manufacturers have found that it increases immunity
ഹൈദരാബാദ് : ഇന്ത്യ വികസിപ്പിച്ചെടുത്ത കോവിഡ് വാക്‌സിനായ കൊവാക്സിന്‍ പരീക്ഷിച്ചവരില്‍ പ്രതിരോധശേഷി വര്‍ധിക്കുന്നതായി വിവരം.
മരുന്ന് പരീക്ഷിച്ചവരില്‍ പ്രതിരോധ ശേഷി വര്‍ധിക്കുന്നതായി കണ്ടെത്തിയെന്ന് നിര്‍മാതാക്കളായ ഭാരത് ബയോടെക്കാണ് പറഞ്ഞിരിക്കുന്നത്.
നിലവില്‍ മനുഷ്യരിലെ വാക്സിന്‍ പരീക്ഷണം രണ്ടാം ഘട്ടത്തിലാണ്. അതേസമയം വിറോ വാക്‌സ് ബയോടെക്‌നോളജി കമ്പനിയുമായി വാക്‌സിന്‍ നിര്‍മ്മാണത്തില്‍ സഹകരിക്കുന്നുണ്ടെന്നും ഭാരത് ബയോടെക് ഔദ്യോഗികമായി അറിയിച്ചു.