Kerala

മകളുടെ പിറന്നാളിന് വായനശാലകൾക്ക് പുസ്തകങ്ങൾ സമ്മാനിച്ച് ദമ്പതികൾ

Couple donates books to libraries for daughter's birthday

വടക്കാഞ്ചേരി: പിറന്നാൾ സമ്മാനമായി വായനശാലകൾക്ക് പുസ്തകങ്ങൾ നൽകി. ആറങ്ങോട്ടുകര അംബേദ്കർ ഗ്രാമത്തിലെ കെ.കെ. ഉണ്ണികൃഷ്ണൻ ബിനിത ദമ്പതികളുടെ മകൾ ആരാധ്യ കൃഷ്ണയുടെ രണ്ടാം പിറന്നാളിന്റെ ഭാഗമായാണ് വായനശാലകൾക്ക് അക്ഷരസദ്യ എന്ന പേരിൽ പുസ്തകങ്ങൾ നൽകിയത്.

തൃശ്ശൂർ ജില്ലയിലെ ദേശമംഗലം, തലശ്ശേരി, കൊണ്ടയൂർ, വരവൂർ, പിലക്കാട്, തിച്ചൂർ , തളി എന്നി വായനശാലകൾക്കും പാലക്കാട് ജില്ലയിലെ ചാത്തന്നൂർ, ഇരുങ്കുറ്റൂർ, നെല്ലിക്കാട്ടിരി, പെരിങ്കന്നൂർ, തിരുമിറ്റക്കോട്, എഴുമങ്ങാട്, പരിയാരം കൾച്ചറൽ സെന്റർ എന്നി വായനശാലകൾക്ക് പുസ്തകങ്ങൾ നൽകിയാണ് ആരാധ്യ കൃഷ്ണയുടെ പിറന്നാൾ വേറിട്ടതാക്കിയത്.
പ്രദീപ് വയലി, വായനശാല പ്രവർത്തകരായ ശശി കാരയിൽ, വിനീത്, ഗോപകുമാർ, സത്യഭാമ, വിനോദ് തളി, സതീഷ് , രവികുമാർ , സത്യനാഥ്, രമ, വേശു , സുധീപ് കടുകശ്ശേരി ,പരമേശ്വരൻ എന്നിവർ പങ്കെടുത്തു.

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button