India

കള്ളപ്പണം; ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ തള്ളി

Counterfeit money; Bineesh Kodiyeri's bail plea rejected

ബെംഗളുരു: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ സെഷൻസ് കോടതി തള്ളി. എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് (ഇഡി) ചുമത്തിയ കേസ് നിലനിൽക്കില്ലെന്ന ബിനീഷിന്റെ വാദം കോടതി അംഗീകരിച്ചില്ല.

ഇനി ജാമ്യം ലഭിക്കണമെങ്കിൽ ബിനീഷ് ഹൈക്കോടതിയെ സമീപിക്കണം. നിലവിൽ പരപ്പന അഗ്രഹാര ജയിലിലാണ് ബിനീഷ്. അറസ്റ്റ് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ബിനീഷിന്റെ അഭിഭാഷകൻ ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജി കർണ്ണാടക ഹൈക്കോടതിയുടെ പരിഗണനയിലാണ്.

ബിനീഷിന്റെ അഭിഭാഷകൻ സമർപ്പിച്ച ഹർജിയിൽ കർണ്ണാടക ഹൈക്കോടതി വാദം കേട്ടിരുന്നു. കഴിഞ്ഞയാഴ്ചയാണ് ബിനീഷിന്റെ അഭിഭാഷകരുടെ വാദം പൂർത്തിയായത്. ഇഡിക്കുവേണ്ടി അഡീഷ്ണൽ സോളിസിറ്റർ ജനറലാണ് ഹാജരായത്.

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button