Qatar

ഫാഷിസ്റ്റ് ശക്തികൾക്കെതിരെ സമന്വയ ജനാധിപത്യ പോരാട്ടം അനിവാര്യം : സി കെ സുബൈർ

Coordinated democratic struggle against fascist forces is inevitable: CK Subair

ഇന്ത്യയുടെ മതേതര ജനാധിപത്യ സംവിധാനം തല്ലിത്തകർക്കാൻ ശ്രമിക്കുന്ന ഫാഷിസ്റ് ശക്തികളുടെ ശ്രമങ്ങളെ ചെറുത്തു തോൽപിക്കാൻ നന്മ കാംക്ഷിക്കുന്ന മുഴുവൻ ജനവിഭാഗങ്ങളുടെയും സമന്വയ ജനാധിപത്യ പോരാട്ടം ശക്തമായി തുടരേണ്ട സമയമാണിപ്പോൾ എന്ന് യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറി സികെ സുബൈർ അഭിപ്രായപ്പെട്ടു. ഖത്തർ കെ എം സിസി മലപ്പുറം ജില്ലാ കമ്മറ്റി യൂത്ത് വിങ് സംഘടിപ്പിച്ച ഇരുപത്തി ഒന്നാമത് ലീഡ് സെഷനിൽ വിഷയം അവതരിപ്പിക്കുകയായിരിരുന്നു അദ്ദേഹം. ആരാധനാലയങ്ങൾ പോലും വെറുപ്പിന്റെ രാഷ്ട്രീയം ഉത്പാദിപ്പിക്കാനുള്ള ഇടമായി മാറ്റികൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഇന്ത്യയുടെ പാരമ്പര്യവും മഹത്തായ ചരിത്രവും മുൻനിർത്തി യഥാർത്ഥ ഇന്ത്യയെ തിരിച്ച് കൊണ്ടുവരാനുള്ള ശ്രമത്തിനാണ് കരുത്ത് പകരേണ്ടത്, അദ്ദേഹം കൂട്ടിചേർത്തു.

സകീർ ഹുസൈൻ മാളിയേക്കൽ, ഷഫീർ പാലപ്പെട്ടി, മുനീർ പട്ടർക്കടവൻ, ശഹീദ് അലി പെരിന്തൽമണ്ണ, സാലിഹ് താനൂർ എന്നിവർ വിവിധ വിഷയങ്ങൾ അവതരിപ്പിച്ചു. ജില്ലാ കെഎംസിസി നേതാക്കളായ അക്ബർ വേങ്ങശ്ശേരി, റഫീഖ് കൊട്ടപ്പുറം, എൻപി മജീദ്, ബശീർ ചേലേമ്പ്ര എന്നിവർ സംബന്ധിച്ചു. സവാദ് വെളിയങ്കോട്, പി ടി ഫിറോസ്, ഷാക്കിറുൽ ജലാൽ, ഹിഷാം തങ്ങൾ, ശരീഫ് വളാഞ്ചേരി എന്നിവർ നേതൃത്വം നൽകി.

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button