Qatar

തുടർച്ചയാവുന്ന പീഡനങ്ങൾ – ഇസ്‌ലാഹി സെന്റർ അപലപിച്ചു

Continuing persecution -Indian Islahi Center condemned

ദോഹ: ഇന്ത്യയിൽ ദളിതർക്കും സ്ത്രീകൾക്കും നേരെ വർധിച്ചു വരുന്ന പീഡനങ്ങളിലും അക്രമസംഭവങ്ങളിലും ഖത്തർ ഇന്ത്യൻ ഇസ്‌ലാഹി സെന്റർ സെക്രട്ടറിയേറ്റ് യോഗം ആശങ്ക പ്രകടിപ്പിച്ചു.

ഹത്രാസ് ഉൾപ്പടെ നിരവധി പ്രദേശങ്ങളിലാണ് സമാനമായ അക്രമസംഭവങ്ങൾ അടുത്ത കാലത്ത് നടന്നിട്ടുള്ളത്. ദുർബല വിഭാഗങ്ങളെ സംരക്ഷിക്കാൻ സർക്കാർ സംവിധാനങ്ങൾക്ക് സാധിക്കുന്നില്ല എന്നത് ആശങ്കയുളവാക്കുന്ന കാര്യമാണെന്നും ഇരകളെ സംരക്ഷിക്കേണ്ടവർ വേട്ടക്കാരോടൊപ്പം ചേരുന്ന കാഴ്ച നടുക്കമുണ്ടാക്കുന്നതാണെന്നും ഇസ്‌ലാഹി സെന്റർ പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.

പ്രസിഡന്റ് അബ്ദുൽ ലത്തീഫ് നല്ലളം യോഗത്തിൽ അധ്യക്ഷത വഹിച്ചു. കെ എൻ സുലൈമാൻ മദനി, നസീർ പാനൂർ, നാസറുദ്ദീൻ എം ടി, പി സെഡ് വഹാബ്, അലി ചാലിക്കര , വി പി റഷീദലി, ഇംതിയാസ്‌ ആനാച്ചി, അഷ്റഫ് മടിയാരി, ശാഹുൽ നന്മണ്ട എന്നിവർ സംസാരിച്ചു. ഷമീർ വലിയവീട്ടിൽ സ്വാഗതവും മുജീബ് കുനിയിൽ നന്ദിയും പറഞ്ഞു.

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button