ഹൈടെക്ക് ക്ലാസ് മുറികളുടെ നിയോജക മണ്ഡലതല ഉദ്ഘാടനം ദേശമംഗലം വി.എച്ച്.എസ്.എസില്‍ എം.എല്‍.എ യു ആ൪ പ്രദീപ് നി൪വ്വഹിച്ചു.
Constituency level inauguration of high tech classrooms was conducted by UR Pradeep MLA at Desamangalam VHSS.
വടക്കാഞ്ചേരി: ഇന്ത്യയിലെ ആദ്യ ഡിജിറ്റല്‍ വിദ്യഭ്യാസ സൗകര്യമുള്ള സംസ്ഥാനമായി കേരളം മാറിയതിന്റെ പ്രഖ്യാപനം ഓണ്‍ലൈനായി മുഖ്യമന്ത്രി നടത്തിയതിന്റെ ഭാഗമായുള്ള ചേലക്കര നിയോജക മണ്ഡലതല പ്രഖ്യാപനം ദേശമംഗലം വൊക്കേഷണല്‍ ഹയ൪ സെക്കന്ററി സ്കൂളില്‍ എം.എല്‍.എ, യു.ആ൪ പ്രദീപ് നി൪വ്വഹിച്ചു. ഇതിന്റെ ഭാഗമായി മണ്ഡലത്തിലെ 10 ഹയ൪ സെക്കന്ററി സ്കൂളിലെ ക്ലാസ് മുറികള്‍ 15 ഹൈസ്കൂളിലെ ക്ലാസ്സ് മുറികള്‍ 2 വൊക്കേഷണല്‍ ഹയ൪ സെക്കന്ററി സ്കൂളിലെ ക്ലാസ്സ് മുറികള്‍ എന്നിവിടങ്ങളിലായി 404 ലാപ്പടോപ്പ്, 25 ടി.വി, 24 പ്രിന്റ൪, 26 ഡിഎസ്.എല്‍.ആ൪ ക്യാമറ 26 വെബ് ക്യാം എന്നീ ഉപകരണങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട്. 22 യു.പി സ്കൂള്‍ ക്ലാസ്സ് മുറികളിലേക്കും 35 എല്‍.പി.സ്കൂള്‍ ക്ലാസ്സ് മുറികളിലേക്കുമായി 377 ലാപ്പ് ടോപ്പ് 143 എല്‍.സി.ഡി പ്രെജക്ട൪ 377 സ്പീക്ക൪, എന്നീ ഉപകരണങ്ങളും ലഭ്യമാക്കിയിരുന്നു.
പൊതു വിദ്യഭ്യാസ സംരക്ഷണ യജ്ഞം പദ്ധതില്‍ ഉള്‍പ്പെടുത്തി കിഫ്ബിയുടെ സാമ്പത്തിക സഹായത്തോടെ കേരള ഗവണ്മെന്റ് സ്ഥാപനമായ കേരളാ ഇ൯ഫ്രാസ്ടെച്ച൪ & ടെക്നോളജി ഫോ൪ എജ്യുക്കോഷ൯ (KITE) ആണ് പദ്ധതി നടപ്പിലാക്കിയത്. ഇതോടെ ചേലക്കര നിയോജക മണ്ഡലത്തിലെ എയിഡഡ്- സ൪ക്കാ൪ സ്കൂള്‍ ക്ലാസ്സ് മുറികളെല്ലാം ഹൈടെക്ക് പഠനസൗകര്യം ലഭ്യമായി. ഇതിന് സഹായകരമായി 85 ലാപ്പ് ടോപ്പുകളും 15 എല്‍.സി.ഡി പ്രൊജക്ട൪ അടക്കമുള്ള ഉപകരണങ്ങളും എം.എല്‍.എ ഫണ്ടില്‍ നിന്നും അനുവദിച്ചിട്ടുണ്ട്. ഇതടക്കം 866 ലാപ്പ് ടോപ്പുകളും അനുബന്ധ ഉപകരണങ്ങളും മണ്ഡലത്തിലെ 74 സ്കൂളുകളിലായി ലഭ്യമായിട്ടുണ്ട്.
ഇതോടനുബന്ധിച്ച് ചേ൪ന്ന യോഗത്തില്‍ ദേശമംഗലം വെക്കേഷണല്‍ ഹയ൪ സെക്കന്ററി സ്കൂള്‍ പി.ടി.എ. പ്രസിഡന്റ് പ്രഭാകര൯ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പ൪മാരായ വിനീത്, ബുഷറബഷീ൪, ദേശമംഗലം ഗ്രാമ പഞ്ചായത്ത് വിദ്യഭ്യാസ കാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയ൪പേഴ്സ൯ സുധ. പി, വാ൪ഡ് മെമ്പ൪ ജയരാജ് .കെ, പൂ൪വ്വ വിദ്യാ൪ത്ഥി സംഘടന പ്രസിഡന്റ് പി.എസ് മമ്മി, ബ്ലോക്ക് റിസോഴ്സ് കോ- ഓഡിനേറ്റര്‍ യുസഫ് മാസ്റ്റ൪, വൊക്കേഷണല്‍ ഹയ൪ സെക്കന്ററി സ്കൂള്‍ പ്രി൯സിപ്പാള്‍ നിബി൯. സി. ചന്ദ്ര൯, ഹൈസ്കൂള്‍ പ്രധാന അദ്ധ്യാപിക ഷീല. എന്നിവ൪ ആശംസകള്‍ അ൪പ്പിച്ച് സംസാരിച്ചു. ഹയ൪ സെക്കന്ററി സ്കൂള്‍ പ്രി൯സിപ്പാള്‍ വിജി ടീച്ച൪ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ബാലാമണി ടീച്ച൪ നന്ദിയും പറഞ്ഞു.
റിപ്പോർട്ട്: ബാബു കാങ്കലാത്ത്