രാമ ക്ഷേത്ര നിർമ്മാണം കോൺഗ്രസ് നിലപാട് ഇന്ത്യൻ മതേതരത്വത്തിനു അപമാനകരം : ഖത്തർ ഐ.എം.സി.സി
ദോഹ : ബാബരി മസ്ജിദ് തകർത്ത് സംഘ പരിവാർ അതിക്രമിച്ചു കയ്യടക്കിയ ഭൂമിയിൽ രാമക്ഷേത്രം നിർമ്മിക്കുന്നതിന് സകല പിൻന്തുണയും നാമജപവും ഭജനയും നടത്തി ആർ എസ് എസിന് കരുത്തു പകരുന്ന കോൺഗ്രസ് ദേശീയ നേതാക്കളുടെ നിലപാട് രാജ്യത്തിന്റെയും കോൺഗ്രസ്സിന്റെയും പാരമ്പര്യത്തിനും നിലനിൽപ്പിനും ഭീഷണിയാണന്ന് ഖത്തർ ഐ.എം.സി സി. കുറ്റപ്പെടുത്തി. 1992-ൽ സംഘപരിവാർ ബാബരി മസ്ജിദ് തകർക്കുമ്പോൾ പിന്നണിയിൽ നിന്നും മുഴുവൻ ഒത്താശകളും ചെയ്ത് നൽകിയ നരസിംഹ റാവുവിന്റെ പാത തന്നെയാണ് ഇന്നത്തെ കോൺഗ്രസ് നേതൃത്വവും തുടർന്ന് കൊണ്ടിരിക്കുന്നത് എന്നുള്ള സൂചനകളാണ് സമൂഹത്തിന് നൽകി കൊണ്ടിരിക്കുന്നത്. ഇന്ത്യയിൽ സംഘപരിവാറിന് വളരാൻ അവസരമൊരുക്കിയത് കോൺഗ്രസ് നേതാക്കൾ സ്വീകരച്ച മൃദു ഹിന്ദുത്വ നിലപാടുകളും സമീപനങ്ങളും ആണന്ന് ഐ.എം.സി.സി ആരോപിച്ചു അന്നത്തെ കോൺഗ്രസ് നിലപാടുകളെ കൃത്യമായി മനസ്സിലാക്കി കൊണ്ട് നരസിംഹറാവുവിനും കോൺഗ്രസ്സിനും എതിരെ ഇബ്രാഹിം സുലൈമാൻ സേട്ട് സ്വീകരിച്ച നിലപാടുകൾ തീർത്തും ശരിയായിരുന്നു. എന്നാണ് ഇപ്പോഴത്തെ കോൺഗ്രസിന്റെ നിലപാടികളിലൂടെ സമൂഹത്തിന് കൂടുതൽ ബോധ്യപ്പെടുന്നത് ബാബറി മസ്ജിദ് തകർത്ത കാലത്ത് മുസ്ലീം ലീഗിനെ പിൻതുണച്ച മത സംഘടനകൾ പോലും ഇന്ന് കോൺഗ്രസ് നിലപാടിനെ പരസ്യമായി തള്ളി പറയുന്ന സാഹചര്യത്തിൽ ഇബ്രാഹിം സുലൈമാൻ സേട്ടിനോടും ഇന്ത്യയിലെ മതേതര സമൂഹത്തോടും കാണിച്ച വഞ്ചന തിരുത്താൻ തയ്യാ റാവണമെന്ന് ഐ.എം.സി.സി ജി.സി സി ജോയിന്റ് കൺവീനർ റെഫീഖ് അഴിയൂർ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.