തരൂരിന് 56.06 കോടി രൂപയുടെ സ്വത്ത്, ഭൂ സ്വത്ത് മാത്രം 6.75 കോടി
Congress candidate Shashi Tharoor owns 56 crore assets

Congress candidate Shashi Tharoor owns 56 crore assets
തിരുവനന്തപുരം: തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാർഥി ശശി തരൂരിൻറെ സ്വത്ത് വിവരങ്ങൾ പുറത്ത്. ലോക് സഭാ തിരഞ്ഞെടുപ്പിനുള്ള നാമ നിർദ്ദേശ പത്രികയിലാണ് സ്വത്ത് വിവരങ്ങള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ആകെ 56.06 കോടി രൂപ മൂല്യമുള്ള സ്വത്താണ് തരൂരിന് സ്വന്തമായുള്ളത്.
വിവിധ ബാങ്കുകളിലായി ഓഹരി- ബോണ്ടുകളിലുമടക്കം 49.31 കോടി രൂപയുടെ നിക്ഷേപമുണ്ട്. 19 ബാങ്കുകളിലായാണിത്. ശശി തരൂരിൻറെ പക്കൽ 32 ലക്ഷം വിലയുള്ള 534 ഗ്രാം സ്വർണം, 22.68 ലക്ഷം വിലയുള്ള രണ്ട് കാറുകൾ എന്നിവയുണ്ട്. ഭൂ സ്വത്തുക്കളുടെ ആകെ മൂല്യം 6.75 കോടി രൂപയാണ്.
പാലക്കാട് ചിറ്റൂർ ഇലവൻചേരി വില്ലേജില്‍ 1.56 ലക്ഷം വിലയുള്ള കൃഷി ഭൂമി, തിരുവനന്തപുരം ശാസ്തമംഗലത്ത് 6.2 കോടി വിലയുള്ള 25.86 സെന്റ് കാർഷികേതര ഭൂമി എന്നിവയും സ്വന്തമായുണ്ട്. ഇത് കൂടാതെ വഴുതക്കാട്ട് അദ്ദേഹത്തിന് 52.38 ലക്ഷം രൂപ മൂല്യമുള്ള ഫ്ലാറ്റും അദ്ദേഹത്തിനുണ്ട്. തരൂരിന് കടമോ മറ്റ് പ്രശ്നങ്ങളോ ഇല്ല. ആകെ അദ്ദേഹത്തിന് കയ്യിലുള്ള 36000 രൂപ മാത്രമാണ്.
മൂന്ന് സെറ്റ് പത്രികയാണ് തരൂർ സമർപ്പിച്ചത്. ശരത്ചന്ദ്ര പ്രസാദ്, മുൻ MLA എൻ ശക്തൻ , ശിവകുമാർ തുടങ്ങിയ കോൺഗ്രസ് നേതാക്കൾ ഒപ്പംഉണ്ടായിരുന്നു. ജയിക്കാൻ തന്നെയാണ് ഇൻഡ്യ മുന്നണിയും കോൺഗ്രസ്സും മത്സരിക്കുന്നതെന്നും തിരുവനന്തപുരത്ത് യു.ഡി.എഫും ബി.ജെ.പിയും തമ്മിലാണ് മത്സരമെന്നും തരൂർ പറഞ്ഞു. തിരുവനന്തപുരം മണ്ഡലത്തിൽ ഒരു പ്രശ്നവുമില്ല. ഇതിൽ 24 ദിവസം ബാക്കിയുണ്ട്. നന്നായിത്തന്നെ ബൂത്ത് തലത്തിൽ പ്രവർത്തനം നടക്കുമെന്നും അദ്ദേഹം പത്രി സമർപ്പിച്ച ശേഷം മാധ്യമങ്ങളോട് പറഞ്ഞു.
<https://zeenews.india.com/malayalam/kerala/lok-sabha-election-2024-big-updates-congress-candidate-shashi-tharoor-owns-56-crore-assets-says-his-lok-sabha-nomination-full-data-here-191785