ദോഹ: മുന്‍രാഷ്ട്രപതിയും ഭാരതരത്‌ന ജേതാവുമായ പ്രണബ് മുഖര്‍ജിയുടെ വിയോഗത്തില്‍ ഇന്ത്യന്‍ മീഡിയാ ഫോറം അനുശോചിച്ചു.
കോളജ് അധ്യാപകന്‍, മാധ്യമപ്രവര്‍ത്തകന്‍, രാഷ്ട്രീയ തന്ത്രജ്ഞന്‍, പാര്‍ലിമെന്റേറിയന്‍ തുടങ്ങിയ മേഖലകളിലെല്ലാം മികവ് തെളിയിച്ച വ്യക്തിത്വമായിരുന്നു പ്രണബ് മുഖര്‍ജി. ഇന്ത്യയുടെ സുപ്രധാന വകുപ്പുകളെല്ലാം നയിച്ചിട്ടുള്ള അദ്ദേഹത്തിന്റെ വിയോഗം ദേശീയ രാഷ്ട്രീയത്തില്‍ വലിയ വിടവാണ് സൃഷ്ടിച്ചിരിക്കുന്നതെന്നും അനുശോചനസന്ദേശത്തില്‍ പറഞ്ഞു.