സംസ്ഥാനത്ത് ഇന്നും നാളെയും സമ്പൂര്‍ണ ലോക്ഡൗൺ; പരീക്ഷകൾ നടക്കും
Complete lockdown in the state today and tomorrow; Exams will be held

തിരുവനന്തപുരം: കേരളത്തിൽ കൊവിഡ് കേസുകള്‍ കുറയ്ക്കുന്നതിന്രെ ഭാഗമായുള്ള സമ്പൂര്‍ണ ലോക്ഡൗൺ ഇന്നും നാളെയും തുടരും. അവശ്യസേവനങ്ങള്‍ മാത്രമായിരിക്കും ഈ രണ്ട് ദിവസങ്ങളിൽ ലഭിക്കുക.
ലോക്ഡൗൺ ദിവസങ്ങളായ ഇന്നും നാളെയും കെഎസ് ആര്‍ടിസി അവശ്യ സര്‍വീസുകള്‍ നടത്തും. അതേസമയം, സ്വകാര്യ ബസുകള്‍ നിരത്തിൽ ഇറങ്ങില്ല.
ഹോട്ടലിൽ നിന്നും റസ്റ്ററന്റുകളില്‍ നിന്നും ഹോം ഡെലിവറി മാത്രമായിരിക്കും അനുവദിക്കുക. അതേസമയം, ലോക് ഡൗൺ സമയത്തും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് അനുമതിയുണ്ട്. എന്നാൽ ഇതിന്റെ വിവരങ്ങൾ മുൻകൂട്ടി പോലീസിൽ അറിയിക്കണം.
ലോക് ഡൗൺ ആണെങ്കിലും സര്‍വകലാശാലകള്‍ നിശ്ചയിച്ചിട്ടുള്ള പരീക്ഷകള്‍ നടക്കും. പരീക്ഷ എഴുതുവാൻ പോകുന്നവര്‍ക്ക് ഹാൾ ടിക്കറ്റ് കാണിച്ച് യാത്ര ചെയ്യാൻ സാധിക്കും.
ഇതിന് പുറമെ, ബേക്കറികൾ, പഴം, പലവ്യഞ്ജനം, പച്ചക്കറി, മീൻ, മാംസം എന്നിവ വിൽക്കുന്ന കടകൾക്ക് രാവിലെ ഏഴു മുതൽ വൈകിട്ട് വരെ പ്രവർത്തിക്കാൻ അനുമതിയുണ്ട്. ടിപിആർ അടിസ്ഥാനത്തിലുള്ള ഇളവുകൾ തിങ്കളാഴ്ച മുതൽ തുടരും. ടിപിആർ കൂടുതലുള്ള പ്രദേശങ്ങളിലെ ട്രിപ്പിൾ ലോക്ക്ഡൗൺ തുടരും.
അതേസമയം, സംസ്ഥാനത്തെ കൊവിഡ് നിയന്ത്രണങ്ങള്‍ അശാസ്ത്രീയമാണെന്ന് ആരോഗ്യ വിദഗ്ദ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. വാരാന്ത്യ ലോക് ഡൗണും തിരക്ക് കൂട്ടാൻ കാരണമാകുന്നുവെന്നാണ് വിദഗ്ദ്ധര്‍ വിലയിരുത്തന്നത്.