ഈണം ദോഹ സംഗീതത്തിലൂടെ സൗഹൃദം സൗഹൃദത്തിലൂടെ കാരുണ്യം
Compassion through friendship Doha music Friendship through friendship
ദോഹ: ഖത്തറിന്റെ സാംസ്‌കാരിക സംഗീത മണ്ഡലത്തിൽ നിറഞ്ഞു നിൽക്കുന്ന, നിരവധി യുവ കലകാരന്മാരെ കണ്ടെത്തിയ ഈണം ദോഹ പ്രശസ്ത ഗായകനും കലകാരനുമായ ഹംസ പട്ടുവത്തിനു നീലിമ റെസ്റ്റാറന്റിൽ വെച്ച് യാത്രയയപ്പും, മോമെന്റോയും നൽകി ആദരിച്ചു. ഫോക് ഖത്തർ പ്രസിഡണ്ട് കെ കെ ഉസ്മാൻ ഉദ്‌ഘാടനം ചെയ്ത പ്രസ്തുത പരിപാടിയിൽ ഈണം ദോഹ ജനറൽ സെക്രെട്ടറി മുസ്തഫ എം വി സ്വാഗതവും, പ്രസിഡണ്ട് ഫരീദ് തിക്കോടി അദ്ധ്യക്ഷ പ്രസംഗവും, സലിം ബി ടി കെ നന്ദിയും രേഖപ്പെടുത്തി. തുടർന്ന് നടന്ന സംഗീത വിരുന്ന് ശ്രദ്ധേയമായി.
ചടങ്ങിൽ ഫൈസൽ മൂസ, ആഷിക് മാഹി, അൻവർ ബാബു, മൻസൂർ വൺ ടു വൺ, സാജിദ് ബക്കര്‍, സക്കീർ ഹുസ്സൈൻ, വിപിൻ കെ പുത്തൂർ, ശരത്, സിറാജ്, ഷൌക്കത്ത് ഷാലിമാർ, മുസ്തഫ എലത്തൂർ, നിസ്സാർ കണ്ണൂർ, ഇസ്‌ഹാഖ് അരീക്കോട്, രഞ്ജിത്ത് എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു.
കോവിഡ് മാനദണ്ഡം പൂർണമായും പാലിച്ചു കൊണ്ടായിരുന്നു ചടങ്ങു നടത്തിയിരുന്നത്.
റിപ്പോർട്ട്: ആഷിക് മാഹി