സഹജീവി സഹായം; ഡെലിവറി ഏജന്റിന് ഖത്തര്‍ മന്ത്രാലയത്തിന്റെ അഭിനന്ദനതോടൊപ്പം പ്രമോഷനും
Companion assistance; Congratulations from the Ministry of TALABAT Qatar on the delivery agent
ദോഹ: വീല്‍ചെയറില്‍ സഞ്ചരിക്കുന്നയാളെ റോഡ് മുറിച്ചു കടക്കാന്‍ സഹായിക്കുക വഴി സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയ തലബാത്ത് കമ്പനിയുടെ ഫുഡ് ഡെലിവറി ഏജന്റിന് അംഗീകാരം. ബംഗ്ലാദേശ് സ്വദേശി മുഹമ്മദ് യാസീനാണ് ഖത്തര്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ അഭിനന്ദനത്തിന് അര്‍ഹനായത്.
മക്‌ഡൊണാള്‍ഡില്‍ നിന്നുള്ള ഒരു ഓര്‍ഡറുമായി പോവുകയായിരുന്ന യാസീൻ റോഡില്‍ നല്ല തിരക്കുണ്ടായിരുന്ന സമയത്ത് ഒരാള്‍ വീല്‍ ചെയറില്‍ റോഡ് മുറിച്ച് കടക്കാന്‍ കഴിയാതെ പ്രയാസപ്പെടുന്നത് കണ്ടത്. തുടർന്ന് അദ്ദേഹത്തെ റോഡ് മുറിച്ച് കടക്കാൻ സഹായിക്കുകയായിരുന്നു.
യാദൃശ്ചികമായി ഈ ദൃശ്യം പകര്‍ത്തിയ ആരോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതോടെ യാസീന്റെ മനുഷ്യസ്‌നേഹം വൈറലായി മാറുകയായിരുന്നു.
ഒരാളെ അത്യാവശ്യ ഘട്ടത്തില്‍ സഹായിക്കാന്‍ സാധിച്ചതില്‍ വളരെ സന്തോഷമുണ്ടെന്നും നമ്മൾ ഒരാളെ സഹായിക്കുമ്പോൾ അവശ്യ ഘട്ടത്തില്‍ വേറെ ആരെങ്കിലും നമ്മെ സഹായിക്കുമെന്ന പിതാവിന്റെ വാക്കുകളാണ് തനിക്ക് പ്രചോദനമായതെന്നും യാസീന്‍ കുട്ടിച്ചേര്‍ത്തു.
സംഭവത്തെ തുടര്‍ന്ന് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം യാസീനെ വിളിച്ച് നന്ദി അറിയിച്ചതോടൊപ്പം സമ്മാനമായി ഒരു ഹെല്‍മറ്റും ജാക്കറ്റും ഷൂസും നല്‍കുകയും ചെയ്തു. തൊട്ടു പിന്നാലെ ജോലിയില്‍ പ്രമോഷന്‍ ലഭിച്ചതോടെ തലബാത്ത് കമ്പനിയില്‍ റൈഡര്‍ പോസ്റ്റില്‍ ഉണ്ടായിരുന്ന യാസീന്‍ ഇപ്പോള്‍ റൈഡര്‍ ക്യാപ്റ്റനാണ്.