Kerala

മുഖ്യമന്ത്രിയുടെ കേരള പര്യടനം: ജമാഅത്തെ ഇസ്ലാമിയെ ‘ഒഴിവാക്കി’

CM's visit to Kerala: Jamaat-e-Islami 'excluded'

കോഴിക്കോട്: മുഖ്യമന്ത്രിയുടെ കേരള പര്യടനത്തിൽ നിന്ന് ജമാഅത്തെ ഇസ്ലാമിയെ ഒഴിവാക്കിയെന്ന് റിപ്പോർട്ട്. കോഴിക്കോട് നടക്കുന്ന പരിപാടിയില്‍ ജമാഅത്തെ ഇസ്ലാമി ഒഴികെയുള്ള മുസ്ലീം സംഘടനകളെ വിളിച്ചതായി 24ന്യൂസാണ് റിപ്പോർട്ട് ചെയ്തത്. മറ്റെല്ലാ മുസ്‌ലിം സമുദായ സംഘടനകളെയും യോഗത്തിലേക്ക് ക്ഷണിക്കുകയും അവരില്‍ ഭൂരിഭാഗം പേരും യോഗത്തില്‍ പങ്കെടുക്കുകയും ചെയ്തെന്നും റിപ്പോർട്ടർ ലൈവും ചൂണ്ടിക്കാട്ടുന്നു.

ജില്ലയിലെ സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രമുഖരെയെല്ലാം ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നു. വിവിധ മേഖലകളിലെ പ്രമുഖരായ 150 ഓളം പേരെയാണ് യോഗത്തിന് ക്ഷണിച്ചിരിക്കുന്നത്. അതേസമയം ജമാഅത്തെ ഇസ്ലാമി പ്രതിനിധികള്‍ക്ക് മാത്രം ചടങ്ങിലേക്ക് ക്ഷണം ലഭിച്ചില്ലെന്നാണ് റിപ്പോർട്ട്.

കഴിഞ്ഞ തദ്ദേശതെരഞ്ഞെടുപ്പിൽ യുഡിഎഫുമായി ജമാഅത്തിന്‍റെ രാഷ്ട്രീയപാർട്ടിയായ വെൽഫെയർ പാർട്ടി നീക്കുപോക്കുണ്ടാക്കിയ പശ്ചാത്തലത്തിൽക്കൂടിയാണ് ജമാഅത്തെ ഇസ്ലാമിയെ യോഗത്തിലേക്ക് ക്ഷണിച്ചില്ലെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നത്.

ജമാഅത്തൈ ഇസ്‌ലാമിയെ ഒഴിവാക്കിയത് അവരുടെ നിലപാടുകള്‍ കൊണ്ടെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ മുശാവറ അംഗം ഉമര്‍ ഫൈസി മുക്കം പറഞ്ഞു. തീവ്രനിലപാടുകളുള്ള മത രാഷ്ട്രവാദികളെ മാറ്റി നിര്‍ത്തണമെന്നാണ് സമസ്ത നിലപാടെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ഉണ്ടാക്കിയത് പ്രാദേശിക നീക്കുപോക്കാണെന്നും, നിയമസഭാ തെരഞ്ഞെടുപ്പില്‍ സഖ്യമുണ്ടാക്കിയാല്‍ സമസ്ത എതിര്‍ക്കുമെന്നും ഉമര്‍ ഫൈസി കൂട്ടിച്ചേർത്തു.

 

അതേസമയം ക്ഷണം ഉണ്ടായിട്ടും രണ്ട് രൂപതാ അധ്യക്ഷൻമാർ യോഗത്തിലെത്തുകയും ചെയ്തിട്ടില്ല. താമരശ്ശേരി ബിഷപ്പ് റെമീജിയോസ് ഇഞ്ചനാനിയിൽ, കോഴിക്കോട് ബിഷപ്പ് വർഗ്ഗീസ് ചക്കാലക്കൽ എന്നിവർക്കാണ് ക്ഷണമുണ്ടായിരുന്നത്. ഞായറാഴ്ചയായതിനാൽ സഭയുടെ അത്യാവശ്യ ചടങ്ങുകൾ ഉണ്ടെന്നും, അതിനാൽ എത്താനാകില്ലെന്നുമാണ് ഇരുവരും മുഖ്യമന്ത്രിയുടെ ഓഫീസിനെ അറിയിച്ചത്.

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button