Entertainment

ക്ലീന്‍ യൂ സര്‍ട്ടിഫിക്കറ്റ്, ജാന്‍എമന്‍ നവംബര്‍ 19 ന് തിയേറ്ററുകളിലേക്ക്

Clean U Certificate, Jan Yemen hits theaters on November 19th

ആശങ്കയുടെ കൊവിഡ് കാലത്ത് ആശ്വാസത്തിന്റെ പൊട്ടിച്ചിരിയുടെ അലകള്‍ തീര്‍ക്കാന്‍ മലയാളത്തിന്റെ യുവ താര നിര അണി നിരക്കുന്ന ‘ജാന്‍എമന്‍’ എന്ന ചിത്രം നവംബര്‍ 19 ന് തിയേറ്ററുകളിലേക്ക്. ചിത്രത്തിന്‍ ടീസര്‍ ഇതിനോടകം പ്രേക്ഷക പ്രശംസ നേടിയിരുന്നു.

ഒരു ഫാമിലി കോമഡി എന്റര്‍ടെയ്നറായി ഒരുങ്ങുന്ന ചിത്രത്തില്‍ ബേസില്‍ ജോസഫ്, ലാല്‍, അര്‍ജുന്‍ അശോകന്‍, ബാലു വര്‍ഗീസ്, ഗണപതി, സിദ്ധാര്‍ഥ് മേനോന്‍, അഭിരാം രാധാകൃഷ്ണന്‍, റിയ സൈറ, ഗംഗ മീര, സജിന്‍ ഗോപു, ചെമ്പില്‍ അശോകന്‍ തുടങ്ങിയവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നിരവധി പുതുമുഖതാരങ്ങളും ചിത്രത്തില്‍ അണി നിരക്കുന്നുണ്ട്

കോമഡിക്ക് പ്രാധാന്യം കൊടുത്ത് കൊണ്ടുള്ള ഈ ഫാമിലി എന്റര്‍ടെയ്നര്‍ സംവിധാനം ചെയ്തിരിക്കുന്നത് ചിദംബരം ആണ്. പ്രശസ്ത ചലച്ചിത്രകാരന്മാര്‍ ആയ ജയരാജ്, രാജീവ് രവി,കെയു മോഹനന്‍ എന്നിവരുടെ കൂടെ സംവിധാനത്തിലും ഛായാഗ്രഹണത്തിലും അസിസ്റ്റന്റ് ആയും അസോസിയേറ്റ് ആയും 12 വര്‍ഷങ്ങള്‍ പ്രവര്‍ത്തിച്ച ശേഷമാണ് ചിദംബരം സംവിധാന രംഗത്തേക്ക് എത്തുന്നത്.

അഭിനയത്തിന് പുറമെ നടന്‍ ഗണപതി സഹോദരന്‍ ചിദംബരത്തിന്റെ സിനിമയുടെ സഹ രചയിതാവ് കൂടിയാണ്. അമല്‍ നീരദ്, സമീര്‍ താഹിര്‍, ഷൈജു ഖാലിദ് എന്നിവരുടെ അസോസിയേറ്റ് ആയി പ്രവര്‍ത്തിച്ച വിഷ്ണു തണ്ടാശേരി ആണ് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. വികൃതി എന്ന സിനിമക്ക് ശേഷം ചീയേഴ്സ് എന്റര്‍ടെയ്ന്‍മെന്റ്സിന്റെ ബാനറില്‍ ലക്ഷ്മി വാരിയര്‍, ഗണേഷ് മേനോന്‍ എന്നിവര്‍ നിര്‍മിക്കുന്ന ചിത്രത്തില്‍ സജിത്ത് കുമാര്‍,ഷോണ്‍ ആന്റണി എന്നിവര്‍ നിര്‍മാണ പങ്കാളികളാണ്

സഹനിര്‍മ്മാതക്കള്‍ സലാം കുഴിയില്‍, ജോണ്‍ പി എബ്രഹാം. സഹ രചന സപ്നേഷ് വരച്ചാല്‍, ഗണപതി , സംഗീതം – ബിജിബാല്‍, എഡിറ്റര്‍ – കിരണ്‍ദാസ്, കോസ്റ്റ്യും – മാഷര്‍ ഹംസം, കലാസംവിധാനം – വിനേഷ് ബംഗ്ലാന്‍, മേക്കപ്പ് – ആര്‍ജി വയനാടന്‍, സ്റ്റില്‍ – വിവി ചാര്‍ലി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – പി കെ ജിനു, സൗണ്ട് മിക്സ് – എം ആര്‍ രാജാകൃഷ്ണന്‍, സൗണ്ട് ഡിസൈന്‍ – വിക്കി, കിഷന്‍ (സപ്താ റെക്കോര്‍ഡ്സ്), വി എഫ് എക് സ് – കൊക്കനട്ട് ബഞ്ച്, പി ആര്‍ ഒ ആതിര ദില്‍ജിത്ത്, ഓണ്‍ലൈന്‍ മാര്‍ക്കറ്റിങ് പി ആര്‍ വൈശാഖ് സി വടക്കേവീട് എന്നിവരാണ്.

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button