Kerala

ശ്രീനാഥ് ഭാസിയെ വിശുദ്ധനായി ചിത്രീകരിച്ചതിനെതിരെ ക്രിസ്ത്യൻ മതവാദികളുടെ പ്രതിഷേധം

Christians protest against the desecration of Srinath Bhasi

കൊച്ചി: ശ്രീനാഥ് ഭാസിയെ വിശുദ്ധനായി ചിത്രീകരിച്ചതിനെതിരെ ക്രിസ്ത്യൻ മതവാദികളുടെ പ്രതിഷേധം. ഡാനി മാത്യു എന്നയാളുടെ ഇസ്റ്റഗ്രാം പ്രൊഫൈലിൽ പോസ്റ്റ് ചെയ്ത ചിത്രത്തിനെതിരെയാണ് പ്രതിഷേധം. സംഭവത്തിൽ പ്രതികരണം ഉയരണമെന്നും കണ്ടില്ലെന്ന് നടിക്കരുതെന്നും ‘വിശ്വാസികൾ” ആവശ്യപ്പെടുന്നു. എന്നാൽ ഇതുകൊണ്ട് ദൈവത്തിന് ഒന്നും സംഭവിക്കാൻ പോകുന്നില്ലെന്നാണ് മറ്റൊരുകൂട്ടരുടെ പ്രതികരണം.

“ശകതമായി പ്രതികരിക്കണം ഇത്തരം കാര്യങ്ങൾ ഇനി അനുവദിച്ചു കൂടാ. മുഹമ്മദിന്റെ പേര് എഴുതിയപ്പോൾ കൈ അറുത്തുമാറ്റിയ നാടാണ് നമ്മുടേത് ആ രീതിയിൽ ഒന്നും നാം പ്രതിക്ഷേധിക്കണ്ട അത് നമ്മുടെ രീതിയല്ല പ്രതിരോധം ഒരു തെറ്റല്ല എന്ന് നാം ഇനിയെങ്കിലും മനസിലാക്കണം.” ചിത്രത്തിനെതിരെ പ്രതിഷേധിച്ചുകൊണ്ടുള്ള പോസ്റ്റിൽ നവ്യ മേരി ജോസഫ് എന്നയാൾ പ്രതികരിച്ചു.

“പ്രതികരിക്കണം, പ്രതികരിക്കാതെ ഇരിക്കുന്നത് കൊണ്ടാണ് ഇവിടേം വരെ എത്തിയത്, ഇനിയത് നടക്കില്ല.” എന്നാണ് എ ബി അബ്രാഹം എന്നയാളുടെ കമന്റ്.

പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, “ഞാനും ശ്രീനാഥ് ഭാസിയുടെ ഒരു ഫാനാണ്. ഇന്നലെ ഒരു ഇൻസ്റ്റഗ്രാം അക്കൗണ്ട് എന്റെ ശ്രദ്ധയിൽപ്പെട്ടു. വളരെ സങ്കടം തോന്നി. ഞാൻ ഒരു നല്ല കുടുംബത്തിൽ ജനിച്ച ക്രിസ്ത്യാനിയാണ്. എല്ലാ മതങ്ങളേയും റെസ്പെക്ട് ചെയ്യാറുണ്ട്. പക്ഷേ അനീതിക്കെതിരെ പ്രതികരിക്കുമെന്നത് സത്യമാണ്. ആ അക്കൗണ്ടിലുള്ള പല ചിത്രങ്ങലും എങ്ങനെയുള്ളതാണെന്ന് നിങ്ങൾ കാണുമ്പോൾ മനസിലാകും. ശ്രീനാഥ് ഭാസിയുടെ ഫോട്ടോ എടുത്ത് ക്രിസ്തുവിനെ മോശമായി ചിത്രീകരിച്ചിരിക്കുന്നു. അതും ശ്രീനാഥ് ഭാസിയെപ്പോലുള്ള നടന്റെ ഐഡന്റിറ്റി ഇല്ലാണ്ടാവും എന്നത് സത്യമാണ്.”

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button