ചന്ദ്രന്റെ മണ്ണിൽ ചൈനയുടെ യന്ത്രക്കാൽ പതിഞ്ഞു; ചരിത്ര ദൗത്യം
China's footsteps hit the moon's soil; Historical mission
ബെയ്‌ജിങ്ങ്: ചന്ദ്രന്റെ ഉപരിതലത്തിൽ നിന്നും സാമ്പിൾ ശേഖരിക്കുന്നതിനായി ചൈന അയച്ച പേടകം വിജയകരമായി ചന്ദ്രന്റെ നിലം തൊട്ടു. ചൈനീസ് മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ചാന്ദ്ര പേടകമായ ചാങ്-5 നവംബർ 24നാണ് ചൈന അയച്ചത്. ചന്ദ്രന്റെ ഉത്ഭവത്തെക്കുറിച്ച് പഠിക്കുകയാണ് ഗവേഷകരുടെ ലക്ഷ്യം. ഇതിനായി ചന്ദ്രനിൽ നിന്നും സാമ്പിളുകൾ ശേഖരിക്കും. പുരാതന ചൈനീസ് ദേവതയുടെ പേരാണ് ദൗത്യത്തിന് നൽകിയിരിക്കുന്നത്.
ചന്ദ്രന്റെ ഉത്ഭവം, ചന്ദ്രനിലെ അഗ്നിപർവതങ്ങളുടെ പ്രവർത്തനങ്ങൾ തുടങ്ങിയവ പഠിക്കുന്നതിന് പാറ കഷ്ണങ്ങളും മണ്ണും പേടകം ശേഖരിക്കും. ദൗത്യം വിജയിച്ചാൽ ചന്ദ്രനിൽ നിന്നും സാമ്പിളുകൾ ശേഖരിക്കുന്ന ലോകത്തെ മൂന്നാമത്തെ രാഷ്ട്രമായി ചൈന മാറും.
രണ്ട് കിലോഗ്രാം ചന്ദ്രോപരിതല സാമ്പിളുകളായിരിക്കും പേടകം ശേഖരിക്കുക. 2022 ഓടെ ചന്ദ്രനിൽ മനുഷ്യനെ എത്തിക്കാനും ചൈനയ്ക്ക് പദ്ധതിയുണ്ട്.