Qatar

കുട്ടികള്‍ വാക്‌സിന്‍ എടുക്കണം; കാരണങ്ങള്‍ നിരത്തി ഖത്തര്‍ ആരോഗ്യ മന്ത്രാലയം

Children should be vaccinated; Qatar's Ministry of Health publish the reasons

ദോഹ: ഖത്തറില്‍ പുതിയ അക്കാദമിക വര്‍ഷത്തില്‍ നേരിട്ടുള്ള സ്‌കൂള്‍ ക്ലാസ്സുകള്‍ ആരംഭിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കവെ, കുട്ടികളെ വാക്‌സിന്‍ എടുപ്പിക്കുന്നതില്‍ രക്ഷിതാക്കള്‍ ജാഗ്രത പുലര്‍ത്തണമെന്ന നിര്‍ദ്ദേശവുമായി ആരോഗ്യ മന്ത്രാലയം. 12 വയസ്സിന് മുകളില്‍ പ്രായമുള്ള മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും സ്‌കൂള്‍ തുറക്കുന്നതിനു മുന്നോടിയായി ഒരു ഡോസ് വാക്‌സിനെങ്കിലും നല്‍കണമെന്നാണ് മന്ത്രാലയം ആഹ്വാനം ചെയ്തിരിക്കുന്നത്.

കുട്ടികള്‍ വാക്‌സിനെടുക്കണമെന്നതിന് അഞ്ച് കാരണങ്ങളാണ് ഖത്തര്‍ ആരോഗ്യ മന്ത്രാലയം ഔദ്യോഗിക ട്വിറ്ററില്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നത്.

1. 12നും 17നും ഇടയില്‍ പ്രായമുള്ള ഖത്തറിലെ വിദ്യാര്‍ഥികളില്‍ 70 ശതമാനം പേരും ഇതിനകം ഒരു ഡോസ് വാക്‌സിന്‍ എങ്കിലും എടുത്തുകഴിഞ്ഞു. ഇവരില്‍ ആര്‍ക്കും എന്തെങ്കിലും കാര്യമായ പാര്‍ശ്വഫലങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

2. പ്രായമായവരെ അപേക്ഷിച്ച് കുട്ടികളില്‍ കൊവിഡ് ബാധ സങ്കീര്‍ണമായ ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നില്ലെങ്കിലും അവരില്‍ കൊവിഡ് അനന്തര ആരോഗ്യ പ്രശ്‌നങ്ങള്‍ (ലോംഗ് കൊവിഡ്) ഉണ്ടാവാന്‍ സാധ്യത കൂടുതലാണ്. ഇത് വലിയ ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് നയിക്കാനും ഇടയുണ്ട്.

3. വാക്‌സിനേഷന് വിധേയരാവാത്ത കുട്ടികളില്‍ കൊവിഡ് ബാധയുണ്ടാവാനും അവരിലൂടെ കുടുംബത്തിലെ പ്രായമായവര്‍ ഉള്‍പ്പെടെയുള്ളവരിലേക്ക് വ്യാപിക്കാനും സാധ്യത കൂടുതലാണ്.

4. നിലവില്‍ ഖത്തറില്‍ ഉള്‍പ്പെടെ കാണപ്പെട്ട കൊവിഡിന്റെ ഡെല്‍റ്റ വകഭേദം കുട്ടികളില്‍ വളരെ വേഗത്തില്‍ വ്യാപിക്കാനും ആരോഗ്യ സങ്കീര്‍ണതകള്‍ സൃഷ്ടിക്കാനും കാരണാവുന്നതാണ്.

5. വാക്‌സിന്‍ എടുത്ത കുട്ടികളുടെ നിരക്ക് വര്‍ധിക്കുന്നതിന് അനുസൃതമായി സ്‌കൂളില്‍ അന്തരീക്ഷവും സുരക്ഷിതമാകും.

Source link

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button