തിരുവനന്തപുരത്തു നിന്നും കാണാതായ വിദ്യാർത്ഥികളെ കന്യാകുമാരിയിൽ നിന്നും കണ്ടെത്തി
Children Missing Case
തിരുവനന്തപുരം: ഇന്നലെ തലസ്ഥാനത്ത് നിന്നും കാണാതായ മൂന്ന് വിദ്യാർത്ഥികളെയും കണ്ടെത്തി. തിരുവനന്തപുരം വട്ടപ്പാറയിൽ നിന്നാണ് ഇന്നലെ 3 വിദ്യാർത്ഥികളെ കാണാതായത്. ഇവരെ കന്യാകുമാരിയിൽ നിന്നാണ് കണ്ടെത്തിയത്.
മൊബൈൽ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടന്ന പരിശോധനയാണ് ഇവരിലേക്ക് എത്തിയതെന്നാണ് റിപ്പോർട്ട്. മൂന്ന് പേരും വട്ടപ്പാറ എൽ എം എസ് സ്കൂൾ വിദ്യാർത്ഥികളാണ്. സ്കൂളിൽ പോയ വിദ്യാർത്ഥികൾ രാത്രി വൈകിയും തിരിച്ചെത്താത്തതോടെയാണ് വട്ടപ്പാറ പോലീസ് അന്വേഷണം തുടങ്ങിയത്. സിദ്ധാർത്ഥ്, ആദിത്യൻ, രജ്ഞിത്ത് എന്നിവരെയായിരുന്നു കാണാതായത്.
ഇതിനിടയിൽ ഓയൂരിൽ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതികളുടേതെന്ന് സംശയിക്കുന്ന വാഹനത്തിന്റെ നമ്പർ കേരള പോലീസ് പുറത്തുവിട്ടു. KL04 AF 3239 എന്ന നമ്പറിൽ ഉള്ള ഈ വാഹനം കണ്ടെത്തുന്നവർ വിവരം പോലീസിനെ അറിയിക്കാൻ നിർദേശമുണ്ട്.
അന്വേഷണം പാരിപ്പള്ളിയിൽ എത്തിയ ഓട്ടോ കേന്ദ്രീകരിച്ചും നടത്തും. കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഘത്തിന്റേതാണ് ഓട്ടോ എന്ന് സംശയം ഉണ്ട്. കൂടാതെ ഏഴ് മിനിറ്റോളം പ്രതികൾ പാരിപ്പള്ളിയിൽ ചെലവഴിച്ചുവെന്നും പോലീസ് പറയുന്നു.