Kerala

കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവം; പ്രതികളുടേതെന്ന് സംശയിക്കുന്ന വാഹനത്തിന്റെ നമ്പർ പുറത്തുവിട്ട് പൊലീസ്

Child Kidnapp Case

കൊല്ലം: KL04 AF 3239 ഓയൂരിൽ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതികളുടേതെന്ന്   സംശയിക്കുന്ന വാഹനത്തിന്റെ നമ്പർ കേരള പൊലീസ് പുറത്തുവിട്ടു. KL04 AF 3239 എന്ന നമ്പറിൽ ഉള്ള ഈ വാഹനം കണ്ടെത്തുന്നവർ വിവരം പൊലീസിനെ അറിയിക്കാൻ നിർദേശം.

അന്വേഷണം പാരിപ്പള്ളിയിൽ എത്തിയ ഓട്ടോ കേന്ദ്രീകരിച്ചും  നടത്തും. കുട്ടിയെ തട്ടിക്കൊണ്ടുപോയ  സംഘത്തിന്റേതാണ് ഓട്ടോ എന്ന് സംശയം ഉണ്ട്. കൂടാതെ ഏഴ് മിനിറ്റോളം പ്രതികൾ പാരിപ്പള്ളിയിൽ ചെലവഴിച്ചുവെന്നും പൊലീസ് പറയുന്നു.

അതേസമയം തനിക്ക് വേണ്ടി പ്രാർഥിച്ച എല്ലാവർക്കും നന്ദി അറിയിച്ച് ആറുവയസ്സുകാരിയായ അബിഗേൽ ഷാജി. അച്ഛനും അമ്മക്കും സഹോദരനുമൊപ്പമുള്ള വീഡിയോയിലാണ് കുട്ടി എല്ലാവർക്കും നന്ദി അറിയിച്ചത്. തനിക്ക് വേണ്ടി പ്രാർഥിച്ച എല്ലാവർക്കും നന്ദി, ലവ് യു ആൾ എന്ന് കുട്ടി വിഡിയോയിൽ പറഞ്ഞു.

Source link

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button