Kerala

60 വയസ് കഴിഞ്ഞ എല്ലാ പട്ടികവർഗ്ഗ വിഭാഗക്കാർക്കും മുഖ്യമന്ത്രിയുടെ ഓണസമ്മാനം

Chief Minister's Onam gift to all Scheduled Tribes above 60 years of age

കൊച്ചി: സംസ്ഥാനത്തെ 60 വയസ് കഴിഞ്ഞ എല്ലാ പട്ടിക വിഭാഗക്കാർക്കും മുഖ്യമന്ത്രിയുടെ ഓണസമ്മാനം. 1000 രൂപയാണ് സംസ്ഥാന സർക്കാർ നൽകുക. 5.76 കോടി രൂപയാണ് ഇതിനായി അനുവദിച്ചിരിക്കുന്നത്. അർഹരിലേക്ക് ധനസഹായം എത്തിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ടെന്ന് മന്ത്രി കെ രാധാകൃഷ്ണൻ വ്യക്തമാക്കി.

“60 വയസ്സ് കഴിഞ്ഞ എല്ലാ പട്ടികവർഗ്ഗ വിഭാഗക്കാർക്കും ഓണസമ്മാനമായി 1000 രൂപ വീതം ലഭിക്കും. പട്ടികവർഗ്ഗ വിഭാഗത്തിലുള്ള 57,655 പേർക്കായിരിക്കും ഇത്തവണ മുഖ്യമന്ത്രിയുടെ ഓണസമ്മാനം ലഭിക്കുക. പട്ടികവർഗ്ഗ വികസന വകുപ്പ് മുഖേന അടിയന്തിരമായി ഈ ധനസഹായം അർഹരിലേക്ക് എത്തിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.” മന്ത്രി വ്യക്തമാക്കി.

പൊതുസമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഇനിയും എത്തപ്പെടേണ്ടവരും, സമൂഹത്തിന്റെ പ്രത്യേക കരുതലിന് അർഹതയുള്ളവരുമാണ് പട്ടികവർഗ്ഗ വിഭാഗക്കാർ . ഈ ഉത്സവനാളുകളിൽ ആ വിഭാഗത്തിലെ മുതിർന്ന പൗരൻമാരുടെ ക്ഷേമം ഉറപ്പാക്കുന്നതിനായി
“മുഖ്യമന്ത്രിയുടെ ഓണസമ്മാനമായി” 5.76 കോടി രൂപ അനുവദിച്ചിരിക്കുകയാണ് ഇപ്പോൾ, കെ രാധാകൃഷ്ണൻ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

പ്രതിസന്ധികളുടെ നടുവിലും സമൃദ്ധിയുടെ ഗൃഹാതുരത്വം പേറുന്ന ഓർമ്മകളുണർത്തുന്ന ഓണാഘോഷത്തിന് പോരായ്മകളരുതെന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന സർക്കാർ എല്ലാ കുടുംബങ്ങൾക്കും ഓണക്കിറ്റും, ക്ഷേമ പെൻഷന് അർഹതയുള്ളവർക്ക് ഒരുമിച്ചു രണ്ട് മാസത്തെ പെൻഷനും നൽകുന്നത്. കൂടാതെ ക്ഷേമപെൻഷന്റെ പരിധിയിൽ വരാത്ത, മറ്റു തരത്തിൽ അർഹതയുള്ളവർക്ക് 1000 രൂപയുടെ പ്രത്യേക ധനസഹായവും സംസ്ഥാന സർക്കാർ ഈ നാളുകളിൽ പ്രഖ്യാപിച്ചിട്ടുണ്ട്, മന്ത്രി പറഞ്ഞു.

Source link

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button