India

ബലാത്സംഗ പരാതിയിൽ ഭർത്താവിനെ വെറുതെ വിട്ട് ചത്തീസ്ഗഡ് ഹൈക്കോടതി

Chhattisgarh High Court acquits husband over rape

റായ്പുർ: ഭാര്യയെ ബലാത്സംഗം ചെയ്തെന്ന കേസിൽ ഭർത്താവിനെ ചത്തീസ്ഗഡ് ഹൈക്കോടതി വെറുതെ വിട്ടു. നിയമപരമായി വിവാഹിതരായ സ്ത്രീയും പുരുഷനും തമ്മിൽ ബലപ്രയോഗത്തിലൂടെയോ ഭാര്യയുടെ താൽപ്പര്യത്തിന് വിരുദ്ധമായോ ലൈംഗിബന്ധത്തിൽ ഏർപ്പെട്ടാൽ ബലാത്സംഗമായി കണക്കാക്കാൻ കഴിയില്ല. 18 വയസിൽ താഴെയുള്ള ഭാര്യയാണെങ്കിൽ പോലും അത് ബലാത്സംഗമാകില്ലെന്നും കൊടതി പറഞ്ഞു.

പരാതി നൽകിയ യുവതി ആരോപണ വിധേയനായ വ്യക്തിയെ നിയമപരമായി വിവാഹം ചെയ്തിട്ടുണ്ട്. അതിനാൽ ഭാര്യയുടെ താൽപ്പര്യത്തിന് വിരുദ്ധമായി ബല പ്രയോഗത്തിലൂടെ ലൈംഗികബന്ധത്തിൽ ഏർപ്പെട്ടാൽ അത് ബലാത്സംഗമായി കാണാനാവില്ല. ഭർത്താവിൻ്റെ ഭാഗത്ത് നിന്നുമുണ്ടായ പ്രവർത്തിയെ നിയമവിരുദ്ധമായി കാണാനാകില്ലെന്നും കോടതി പറഞ്ഞു.

കഴിഞ്ഞ നവംബർ 22ന് വിവാഹിതയായ യുവതിയാണ് ഭർത്താവിനും കുടുംബത്തിനുമെതിരെ പോലീസിൽ പരാതി നൽകിയത്. “വിവാഹത്തിന് ശേഷം ഭർത്താവും കുടുംബവും പല തരത്തിലുള്ള അധികാരങ്ങളും നിയന്ത്രണങ്ങളും ഏർപ്പെടുത്തി. പരസ്യമായി അധിക്ഷേപിക്കുകയും പരിഹസിക്കുകയും ചെയ്യുന്നത് പതിവായിരുന്നു. ജനുവരി രണ്ടിന് മുംബൈയ്ക്ക് സമീപമുള്ള മഹാബലേശ്വറിലേക്ക് പോയിരുന്നു. ഇവിടെവച്ച് എതിർപ്പ് അവഗണിച്ച് ഭർത്താവ് ബലാത്സംഗം ചെയ്തു” – എന്നും പോലീസിന് നൽകിയ പരാതിയിൽ യുവതി വ്യക്തമാക്കുന്നുണ്ട്.

ഭർത്താവ് തന്നോട് അസ്വാഭാവികമായ ശാരീരിക ബന്ധങ്ങൾ പുലർത്തിയിരുന്നു. സ്വകാര്യഭാഗങ്ങളിൽ പരിക്കുണ്ടാക്കുന്ന തരത്തിലായിരുന്നു അദ്ദേഹം ബന്ധം പുലർത്തിയത്. പ്രകൃതിവിരുദ്ധ ലൈംഗിക പീഡനം ഏൽക്കേണ്ടി വന്നു. ബലാത്സംഗത്തിനിരയായതോടെ പലവിധ ആരോഗ്യ പ്രശ്നങ്ങൾ നേരിടേണ്ടി വന്നുവെന്നും പരാതിയിൽ യുവതി പറയുന്നുണ്ട്.

പങ്കാളിയുടെ സമ്മതമില്ലാതെ ബലമായുള്ള ലൈംഗികബന്ധം വിവാഹമോചനത്തിൻ്റെ കാരണമായി കണക്കാക്കാമെന്ന് കേരളാ ഹൈക്കോടതി ഈ മാസം വ്യക്തമാക്കിയിരുന്നു. “രാജ്യത്തെ വൈവാഹിക നിയമങ്ങൾ പൊളിച്ചെഴുതേണ്ട സമയമാണിത്. വ്യക്തി നിയമത്തിന് പകരമായി വിവാഹത്തിനും വിവാഹ മോചനത്തിനും മതേതര ഏകീകൃത നിയമം കൊണ്ടുവരേണ്ടതുണ്ടെന്നും ജസ്റ്റിസുമാരായ മുഹമ്മദ് മുഷ്ത്താഖ്, കൗസർ എടപ്പഗത്ത് എന്നിവരടങ്ങിയ ഡിവിഷൻ ബഞ്ച് വ്യക്തമാക്കിയിരുന്നു.

ഏകീകൃത നിയമം എന്നത് കാലഘട്ടത്തിൻ്റെ ആവശ്യമാണെന്നും കോടതി പറഞ്ഞു. വിവാഹമോചനം അനുവദിച്ച കോടതി നടപടിക്കെതിരെ കോഴിക്കോട്ടെ പ്രമുഖ ഡോക്ടറും മകനും റിയൽ എസ്റ്റേറ്റ് ഇടപാടുകാരനുമായ വ്യക്തി നൽകിയ അപ്പീൽ തള്ളിയാണ് കോടതിയുടെ നിർണായക നിരീക്ഷണം നടത്തിയത്.

ഭാര്യയുടെ ശരീരം തന്നോട് കടപ്പെട്ടിരുന്നുവെന്ന ചിന്താഗതി മുൻനിർത്തിയുള്ള അതിക്രമം പാടില്ല. ഇത്തരം സാഹചര്യം ഒരു വ്യക്തിയുടെ സ്വകാര്യതയ്ക്കും വ്യക്തി സ്വാതന്ത്രത്തിനും മുകളിലുള്ള അതിക്രമമാണ്. ഇങ്ങനെയുള്ള കേസുകളിൽ വിവാഹ മോചനം നിഷേധിച്ച് എന്നും ദുരിതം അനുഭവിക്കണമെന്ന് കോടതിക്ക് പറയാനാകില്ലെന്നും കോടതി പറഞ്ഞിരുന്നു.

Source link

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button