ചെറുതുരുത്തി ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂള്‍ കെട്ടിടം; മുഖ്യമന്ത്രി ഉദ്ഘാടനം നിര്‍വ്വഹിച്ചു.
Cheruthuruthy Govt. Higher secondary school building inaugurated by the Chief Minister
വടക്കാഞ്ചേരി: അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തിയ ചെറുതുരുത്തി ഗവ. ഹയര്‍സെക്കന്‍ഡറി സെക്കന്ററി സ്കൂളിന്റെ കെട്ടിട ഉദ്ഘാടനം ഓണ്‍ലൈനായി വീഡിയോ കോണ്‍ഫ്റന്‍സിലൂടെ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിച്ചു. വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫസര്‍ സി. രവീന്ദ്രനാഥ് അദ്ധ്യക്ഷത വഹിച്ചു.
പൊതു വിദ്യാഭ്യാസ സംരക്ഷണ യത്ഞത്തിന്‍റെ ഭാഗമായി അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തി മികവിന്റെ കേന്ദ്രങ്ങളായി മാറ്റിയ ചെറുതുരുത്തി ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂള്‍ അടക്കം 34 സ്കൂളുകളുകളുടെ ഉദ്ഘാടനമാണ് ബഹു.മുഖ്യമന്ത്രി നിര്‍വഹിച്ചത്.
കിഫ്ബി പദ്ധതിയില്‍ നിന്ന് 5 കോടിയും,യു.ആര്‍.പ്രദീപ് എം.എല്‍.എ.യുടെ ഫണ്ടില്‍ നിന്നും 56 ലക്ഷം രൂപയും അടക്കം 5.56 കോടി രൂപ ചെലവഴിച്ചാണ് സ്കൂള്‍ കെട്ടിടം പണി പുര്‍ത്തികരിച്ചത്. മൂന്നു നിലകളിലായി നിര്‍മ്മിച്ച കെട്ടിടത്തില്‍ ഹൈസ്കൂള്‍ വിഭാഗത്തില്‍ 20 ക്ലാസ്സ് മുറികളും, ഒരു കമ്പ്യൂട്ടര്‍ റൂം ഒരു കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ റൂം, ഒരു സ്റ്റാഫ് റൂം 6 ടോയലെടറ്റുകള്‍ എന്നിവയും, ഹയര്‍സെക്കന്‍ഡറി വിഭാഗത്തിനു 4 ക്ലാസ്സ് മുറികളും 2 ടോയലെടറ്റുകളും ഉണ്ട്.
ഇതോട് അനുബന്ധിച്ച് ചെറുതുരുത്തി ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ നടന്ന ചടങ്ങില്‍ ശിലാഫലകം അനാച്ഛാദനം യു.ആര്‍.പ്രദീപ് എം. എല്‍. എ. നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ കെ,പി. രാധാകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. പഴയന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കുമാരി. വി. തങ്കമ്മ, വള്ളത്തോള്‍ നഗര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.പദ്മജ, വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ എന്‍. ഗീത, ഡയറ്റ് പ്രിന്‍സിപ്പാള്‍ അബ്ബാസ് അലി, പി.ടി.എ. പ്രസിഡണ്ട് ഗോവിന്ദന്‍ കുട്ടി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. കൈറ്റ് പ്രോജക്റ്റ് എഞ്ചിനിയര്‍ വിഷ്ണു ഘോഷ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഹെഡ്മിസ്ട്രസ്സ് ഷൈനി ജോസഫ് സ്വാഗതവും പ്രിന്‍സിപ്പല്‍ ഇന്‍ചാര്‍ജ്ജ് സുനിത ജോണ്‍ നന്ദിയും പറഞ്ഞു.
റിപ്പോർട്ട്: ബാബു കാങ്കലാത്ത്