ഐബിപിസിയുടെ വൈസ് പ്രസിഡന്റായി ചാര്‍ട്ടേര്‍ഡ് എക്കൗണ്ടന്റ് ഷെജി വലിയകത്ത് തിരഞ്ഞെടുക്കപ്പെട്ടു
Chartered Accountant Sheji Valiyakat has been elected Vice President of IBPC
ദോഹ: ഖത്തറിലെ ഇന്ത്യന്‍ എംബസിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ബിസിനസ് ആന്റ് പ്രൊഫഷണല്‍ കൗണ്‍സിലിന്റെ (ഐ.ബിപി.സി ) പുതിയ വൈസ് പ്രസിഡന്റ് ആയി ഷെജി വലിയകത്തിനെ തിരഞ്ഞെടുത്തു. നിലവില്‍ സംഘടനയുടെ മെമ്പര്‍ഷിപ് കമ്മിറ്റി മേധാവിയാണ് അദ്ദേഹം. നിവലിലെ വൈസ് പ്രസിഡന്റ് സുമിത് മല്‍ഹോത്ര സ്ഥാനമൊഴിഞ്ഞതിനെ തുടര്‍ന്നാണ് ഷെജി വലിയകത്ത് തിരഞ്ഞെടുക്കപ്പെട്ടത്. ഇന്റഗ്രേറ്റഡ് ഇന്ത്യന്‍ കമ്മ്യൂണിറ്റി സെന്ററിന്റെ ട്രഷറര്‍ കൂടിയാണ് അദ്ദേഹം.
കഠിന അധ്വാനവും, സമര്‍പ്പിതമായ നേതൃ ഗുണവുമാണ് ഷെജിയെ വൈസ് പ്രസിഡന്റ് ആയി തെരഞ്ഞെടുക്കുവാന്‍ മുഖ്യമായും പരിഗണിച്ചതെന്ന് പ്രസിഡന്റ് അസിം അബ്ബാസ് അഭിപ്രായപ്പെട്ടു. ഐസിസി പ്രസിഡന്റ് എ പി മണികണ്ഠന്‍, ഐസിബിഎഫ് പ്രസിഡന്റ് പി എന്‍ ബാബുരാജന്‍, ഇന്ത്യന്‍ സ്പോര്‍ട്സ് സെന്റര്‍ വൈസ് പ്രസിഡന്റ് ഇ പി അബ്ദുള്‍ റഹ്മാന്‍, ഐസിബിഎഫ് വൈസ് പ്രസിഡന്റ് മഹേഷ് ഗൗഡ, ഐബിപിസി കൗണ്‍സില്‍ അംഗങ്ങള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
തൃശൂര്‍ ജില്ലയിലെ ചാവക്കാട് സ്വദേശിയായ ഷെജി വലിയകത്ത് ചാര്‍ട്ടേര്‍ഡ് എക്കൗണ്ടന്റായി ഖത്തറിൽ സേവനമനുഷ്ഠിച്ച് വരികയാണ്. കഴിഞ്ഞ 18 വര്‍ഷമായി ഖത്തറിലുളള അദ്ദേഹം ക്രെസ്റ്റോണ്‍ എസ്‌വിപി ചാര്‍ട്ടേര്‍ഡ് എക്കൗണ്ടന്‍സിന്റെ സ്ഥാപകനും മാനേജിംഗ് പാര്‍ട്ണറുമാണ് അദ്ദേഹം.
ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ ദോഹ ചാപ്റ്റര്‍ മുന്‍ പ്രസിഡന്റായിരുന്ന ഷെജി വലിയകത്ത് കേരള ബിസിനസ് ഫോറത്തിന്റെ പ്രതിനിധിയായാണ് ഐബിപിസിയില്‍ എത്തുന്നത്.