ചാര്‍ലി തമിഴ് റീമേക്ക് ‘മാര’ വരുന്നു; പ്രതീക്ഷയേകി ട്രെയിലര്‍
Charlie Tamil remake 'Mara' is coming; Hopefully the trailer
മലയാളത്തില്‍ സൂപ്പര്‍ഹിറ്റായി മാറിയ ചാര്‍ലിയുടെ തമിഴ് റീമേക്ക് മാരയുടെ ട്രെയിലര്‍ പുറത്തു വിട്ടു. ചാര്‍ലിയായി ദുല്‍ഖര്‍ അഴിഞ്ഞാടിയപ്പോള്‍ തമിഴില്‍ ആ വേഷത്തിലെത്തുന്നത് മാധവന്‍ ആണ്. പാര്‍വതിയുടെ നായികയെ തമിഴില്‍ ശ്രദ്ധ ശ്രീനാഥാണ് അവതരിപ്പിക്കുന്നത്. ആമസോണ്‍ പ്രെെമിലൂടെ റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ ട്രെയിലര്‍ പ്രതീക്ഷ നല്‍കുന്നതാണ്.
ശിവദയും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു. മലയാളത്തില്‍ അപര്‍ണ ഗോപിനാഥ് ചെയ്ത വേഷത്തിലാണ് ശിവദ എത്തുന്നത്. ദിലീപ് കുമാറാണ് മാരയുടെ സംവിധാനം. അടുത്ത വര്‍ഷം റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ സംഗീതം ജിബ്രാന്റേതാണ്. ബിപിന്‍ രഘുവും ദിലീപ് കുമാറുമാണ് തിരക്കഥ രചിച്ചിരിക്കുന്നത്. കാര്‍ത്തിക് മുത്തുകുമാറും ദിനേഷ് കൃഷ്ണനുമാണ് ഛായാഗ്രഹണം.
മലയാളത്തിലെ ഹിറ്റ് ചിത്രങ്ങളിലൊന്നാണ് ചാർലി. ദുൽഖർ സൽമാൻ നായകനായ ചിത്രം വലിയ വിജയമായിരുന്നു. പാർവതി തിരുവോത്ത് ആയിരുന്നു ചിത്രത്തിലെ നായിക. 2015 ഡിസംബർ 24 നാണ് ചിത്രം തീയേറ്ററുകളിലെത്തിയത്. അലക്സാണ്ടർ, മൗലി എന്നിവരാണ് മാരയിൽ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.