India

ഹാഥ്റസ് പീഡനം ഇന്ത്യാഗേറ്റിന് മുന്നില്‍ പ്രതിഷേധിക്കാന്‍ ചന്ദ്രശേഖര്‍ ആസാദ് ആഹ്വാനം ചെയ്തു

Chandrasekhar Azad called for a protest in front of Indiagate against the harassment of Hathras

ന്യൂഡല്‍ഹി: ഹാഥ്റസിൽ യുവതി മരിച്ച സംഭവത്തിൽ ഡല്‍ഹി ഇന്ത്യാഗേറ്റിന് മുന്നില്‍ ഇന്ന് പ്രതിഷേധം സംഘടിപ്പിക്കുമെന്ന് ഭിം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ്. വൈകുന്നേരം അഞ്ച് മണിക്കാണ് പ്രതിഷേധ പരിപാടി. ദളിത് യുവതി കൂട്ടബലാത്സഗത്തിനിരായി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രധാനമന്ത്രിയുടെ മറുപടി തേടുമെന്നും അദ്ദേഹം വ്യക്തമാക്കി.

യുവതി ചികിത്സയില്‍ കഴിയുന്ന സമയത്ത് ഡല്‍ഹിയിലെ സഫ്ദര്‍ജങ് ആശുപത്രിക്ക് മുമ്പില്‍ നടത്തിയ പ്രതിഷേധത്തിനിടെ വിഷയത്തില്‍ പ്രധാനമന്ത്രിയുടെ നിശബ്ദതയെ ചന്ദ്രശേഖര്‍ ആസാദ് വിമര്‍ശിച്ചിരുന്നു. പ്രധാനമന്ത്രിയുടെ മൗനം നമ്മുടെ മക്കള്‍ക്ക് ഭീഷണിയാണെന്നും അദ്ദേഹം പറഞ്ഞു.

അദ്ദേഹത്തെ തിരഞ്ഞെടുത്ത് പാര്‍ലമെന്റിലേക്കയച്ച അതേ ഉത്തര്‍പ്രദേശിലെ ഹാഥ്റസിലാണ് ഒരു മകള്‍ക്കെതിരെ അതിക്രമം നടന്നത്. അവള്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ടു. ചവറെന്നപോലെ അവളുടെ മൃതദേഹം ദഹിപ്പിച്ചു. ഇത്രയും വലിയ മനുഷ്യാവകാശ ലംഘനം നടന്നിട്ടും പ്രധാനമന്ത്രി ഒരുവാക്കുപോലും പറയുന്നില്ലെന്ന് ആസാദ് കുറ്റപ്പെടുത്തി.

അവളുടെയോ ആ കുടുംബത്തിന്റെയോ നിലവിളി പ്രധാനമന്ത്രി കേള്‍ക്കുന്നില്ല. അദ്ദേഹം എത്രനാള്‍ മൗനം പാലിക്കുമെന്നും അദ്ദേഹം ചോദിച്ചു. പ്രധാനമന്ത്രി പ്രതികരിച്ചേ മതിയാകു. മറുപടി നല്‍കിയേ മതിയാകു, നീതി നടപ്പിലാകുന്നുവെന്ന് ഉറപ്പാക്കേണ്ടതും പ്രധാനമന്ത്രിയാണെന്നും ആസാദ് പറഞ്ഞു.

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button