ചാലിയാർ ദോഹ സ്പോർട്സ് ഫെസ്റ്റ്; മാർച്ച് പാസ്റ്റ് വിജയികളെ ആദരിച്ചു
Chaliyar Doha Sports Fest; March-past winners honored
ദോഹ: ആറാമത് ചാലിയാർ സ്പോർട്സ് ഫെസ്റ്റിൽ മാർച്ച് പാസ്റ്റ് മത്സരത്തിൽ വിജയികളായ പഞ്ചായത്തുകൾക്കുള്ള പ്രൈസ് മണി വിതരണം ചെയ്തു.
2020 ഫെബ്രുവരി മാസത്തിൽ വക്ര സ്പോർട്സ് ക്ലബ്ബിൽ നടന്ന ചാലിയാർ സ്പോർട്സ് ഫെസ്റ്റിനോടാനുബന്ധിച്ചാണ് പഞ്ചായത്തുകൾക്കായി മാർച്ച് പാസ്റ്റ് മത്സരം സംഘടിപ്പിച്ചത്. കോവിഡ് ലോക്ക് ഡൌൺ കരണം നീണ്ടു പോയ കാശ് അവാർഡ് വിതരണമാണ് ലളിതമായ ചടങ്ങിലൂടെ നിർവഹിക്കപ്പെട്ടത്.
വിവിധ നിശ്ചല ദൃശ്യങ്ങളാൽ, വർണ്ണ വൈവിധ്യങ്ങളാലും നയനാനന്ദകരമായ മാർച്ച് പാസ്റ്റിൽ വാഴയൂർ പഞ്ചായത്ത് ഒന്നാം സ്ഥാനവും, ഫറോക്ക് പഞ്ചായത്ത് രണ്ടാം സ്ഥാനവും കൊടിയത്തൂർ മൂന്നാം സ്ഥാനവുമാണ് നേടിയത്. ഒന്നും, രണ്ടും, മൂന്നും സ്ഥാനങ്ങൾ നേടിയ പഞ്ചായത്തുകൾക്ക് യഥാക്രമം അബ്ദുൽ ലത്തീഫ് ഫറോക്ക്, സമീൽ അബ്ദുൽ വാഹിദ് ചാലിയം, കേശവദാസ് നിലമ്പൂർ എന്നിവർ പ്രൈസ് മണി സമ്മാനിച്ചു.
വി സി മഷ്ഹൂദ്, സിദ്ധീഖ് വാഴക്കാട്, നൗഫൽ കട്ടയാട്ടിൽ, സി ടി സിദ്ധീഖ്, രഘുനാഥ്, രതീഷ് കക്കോവ്, എം എ അസീസ്, രത്നാകരൻ, റഫീഖ് കാരാട്, ആസിഫ് കോട്ടുപാടം, നിധീഷ്, സാബിക്ക് പെരുമുഖം എന്നിവർ സംബന്ധിച്ചു.
ഷഫീക് അറക്കൽ