ദോഹ: ഖത്തറിലെ സഫാരി ഗ്രൂപ്പ് നടത്തിയ ഓൺലൈൻ പൂക്കള മത്സരത്തിൽ ഒന്നാം സമ്മാനം കരസ്ഥമാക്കിയ “ചാലിയാർ ദോഹ” ടീം വിജയാഘോഷം സംഘടിപ്പിച്ചു.
ചാലിയാർ ദോഹയുടെ വിജയത്തിനായി പ്രവർത്തിച്ചവർക്ക് ഭാരവാഹികൾ ചേർന്ന് സ്നേഹവിരുന്ന് നൽകി. അൽഖോറിലെ സിമൈസിമ ബീച്ചിൽ വെച്ചായിരുന്നു ആഘോഷ പരിപാടികൾ. ഓൺലൈൻ വോട്ടിങ്ങിൽ 12,624 വോട്ടുകൾ നേടിയാണ് ചാലിയാർ ദോഹ ഒന്നാം സ്ഥാനം നേടിയത്. ഒന്നാം സമ്മാനമായ ക്യാഷ് അവാർഡും, ഷീൽഡും സഫാരി ഗ്രൂപ്പിൽ നിന്നും ചാലിയാർ ദോഹ ഭാരവാഹികൾ ഏറ്റുവാങ്ങി.
ചടങ്ങിൽ ചാലിയാർ ദോഹ ജനറൽ സെക്രട്ടറി സമീൽ അബ്ദുൽ വാഹിദ് ചാലിയം സ്വാഗതവും, പ്രസിഡന്റ് അബ്ദുൽ ലത്തീഫ് ഫറോക്ക് അധ്യക്ഷതയും വഹിച്ചു. ചീഫ് അഡ്വൈസർ വി.സി മഷ്ഹൂദ്, ട്രഷറർ കേശവ്ദാസ് നിലമ്പൂർ മുനീറ ബഷീർ എന്നിവർ സംസാരിച്ചു. രഘുനാഥ് ഫറോക്ക് നന്ദിയും പറഞ്ഞു.
സംഗീത പരിപാടികൾക്ക് അജ്മൽ അരീക്കോട്, റഹൂഫ് ബേപ്പൂർ, സി.പി ഷാനവാസ്, അലി അക്ബർ ഫറോക്ക്, നാസർ അരീക്കോട് എന്നിവർ നേതൃത്വം നൽകി.
ചടങ്ങുകൾക്ക് ജാബിർ ബേപ്പൂർ, സിദ്ദിഖ് സി.ടി ചെറുവാടി, നൗഫൽ കട്ടയാട്ട്, സിദ്ദീഖ് വാഴക്കാട്, രതീഷ് കക്കോവ്, സാബിക് എടവണ്ണ, നിയാസ് മൂർക്കനാട്, ബഷീർ കുനിയിൽ,ലയിസ് കുനിയിൽ, സാദിഖ് അലി കൊടിയത്തൂർ, ശാലീന, ശീതൾ, ഷഹാനഇല്യാസ് , ഷംന എന്നിവർ നേതൃത്വം നൽകി.