ദോഹ: മുപ്പത് വർഷത്തോളമായി ഖത്തറിലെ സാമൂഹിക , സാംസ്ക്കാരിക മേഖലയിൽ സജീവസാന്നിധ്യവും, ചാലിയാർ ദോഹയുടെ രക്ഷാധികാരിയുമായ ടി.ടി അബ്ദുറഹ്മാൻ സാഹിബിന് ചാലിയാർ ദോഹ ഭാരവാഹികൾ യാത്രയപ്പ് നൽകി. കോഴിക്കോട് ജില്ലയിലെ കൊടിയത്തൂർ സ്വദേശിയാണദ്ദേഹം.
ചാലിയാർ ദോഹയുടെ സ്നേഹോപഹാരം ഭാരഹരവാഹികൾ നൽകി. ചാലിയാർ ദോഹ പ്രസിഡന്റ് അബ്ദുൽ ലത്തീഫ് ഫറോക്, ജനറൽ സെക്രട്ടറി സമീൽ അബ്ദുൽ വാഹിദ് ചാലിയം, ചീഫ് അഡ്വൈസർ വി.സി. മഷ്ഹൂദ്, ട്രെഷറർ കേശവ്ദാസ് നിലംബൂർ, സിദ്ദീഖ് വാഴക്കാട്, നൗഫൽ കട്ടയാട്ട്, സിദ്ദിഖ് സി.ടി. ചെറുവാടി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
സൂം വെബിനാറിൽ നടന്ന യാത്രയപ്പ് ചടങ്ങിൽ നിരവധി പേർ അദ്ദേഹത്തിന്റെ സ്നേഹോഷ്മള യാത്രയപ്പ് നൽകി. ചാലിയാർ ദോഹ വൈസ് പ്രസിഡന്റ് അജ്മൽ അരീക്കോട് അധ്യക്ഷത വഹിച്ച യോഗത്തിൽ ജാബിർ ബേപ്പൂർ സ്വാഗതം പറഞ്ഞു. രതീഷ് കക്കോവ് ഇല്യാസ് ചെറുവണ്ണൂർ, രഘുനാഥ് ഫറോക്, ബഷീർ തൂവാരിക്കൽ, സി. പി. ഷാനവാസ് എന്നിവർ ആശംസകൾ നേർന്നു. ടി.ടി അബ്ദുറഹ്മാൻ മറുപടി പ്രസംഗം നടത്തി.