India

അന്താരാഷ്ട്ര യാത്രികർക്ക് പുതിയ മ‍ര്‍ഗ്ഗനിര്‍ദ്ദേശവുമായി കേന്ദ്രം

Central Ministry with new guidance for international travelers

ന്യൂഡൽഹി: രാജ്യത്ത് എത്തുന്ന അന്താരാഷ്ട്ര വിമാന യാത്രികർക്ക് പുതിയ മാർഗ്ഗ നിർദ്ദേശവുമായി ആഭ്യന്തര മന്ത്രാലയം. മെയ് 24ന് ഇറക്കിയ മാർഗ്ഗ നിർദ്ദേശങ്ങൾക്ക് ഇതോടെ സാധുത ഉണ്ടായിരിക്കുകയില്ല. ആഗസ്റ്റ് 8 മുതൽ പുതിയ നിർദ്ദേശങ്ങൾ നടപ്പിൽ വരുമെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. അതേസമയം അന്താരാഷ്ട്ര വിമാന സർവ്വീസുകൾക്ക് ആഗസ്റ്റ് 31 വരെ ഡിജിസിഎ വിലക്ക് ഏർപ്പെടുത്തിയിരുന്നു. ഡിജിസിഎ അംഗീകരിച്ച അന്താരാഷ്ട്ര കാർഗോ വിമാനങ്ങൾക്ക് ഈ വിലക്കുകൾ ബാധകമല്ല.

അന്താരാഷ്ട്ര യാത്രക്കാർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

newdelhiairport.in എന്ന വെബ്സൈറ്റിൽ എല്ലാ അന്താരാഷ്ട്ര യാത്രക്കാരും സത്യവാങ്മൂലം നൽകണം.

14 ദിവസം ക്വാറന്റൈനിൽ പോകുമെന്ന് സത്യവാങ്മൂലത്തിൽ വ്യക്തമാക്കണം. ഇൻസ്റ്റിറ്റ്യൂഷ്ണൽ ക്വാറന്റൈന് വിധേയമാകുമ്പോൾ ഏഴ് ദിവസത്തെ ചെലവ് സ്വയം വഹിക്കണം. തുടർന്നുള്ള ഏഴ് ദിവസം സ്വയം ക്വാറന്റൈനിൽ പോകണം.

വിമാനം ഇറങ്ങുമ്പോൾ ആർടി-പിസിആർ നെഗറ്റീവ് ടെസ്റ്റ് സർട്ടിഫിക്കറ്റ് സമർപ്പിച്ചാൽ ഇൻസ്റ്റിറ്റ്യൂഷ്ണൽ ക്വാറന്റൈൻ ഒഴിവാക്കാം.

അതേസമയം അതാത് സംസ്ഥാനങ്ങൾക്ക് അന്താരാഷ്ട്ര യാത്രക്കാരെ സ്വീകരിക്കുന്നത് സംബന്ധിച്ച് അനുയോജ്യമായ കൊവിഡ് പ്രോട്ടോക്കോൾ സ്വീകരിക്കാമെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button