ടി ടി ഇയെ ട്രെയിനിൽ നിന്ന് തള്ളിയിട്ട് കൊന്ന കേസ്; പ്രതിയെ കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു
Case of killing TTE by pushing him from train, the accused was charged with murder
Case of killing TTE by pushing him from train, the accused was charged with murder
തൃശൂർ: ടി ടി ഇയെ ട്രെയിനിൽ നിന്ന് തള്ളിയിട്ട് കൊന്ന കേസിൽ പ്രതിയെ കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു. പിഴയൊടുക്കിയ വൈരാഗ്യത്തിൽ കൊലപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ ട്രെയിനിൽ നിന്നും തള്ളിയിടുകയായിരുന്നുവെന്ന് എഫ്ഐആറിൽ പറയുന്നു. പ്രതിയായ ഒഡീഷ സ്വദേശി രജനികാന്ത കുന്നംകുളം ബാറിലെ ജീവനക്കാരനായിരുന്നുവെന്ന് കണ്ടെത്തി. കൊല്ലപ്പെട്ട ടി ടി ഇ വിനോദിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം ബന്ധുകൾക്ക് വിട്ടുനൽകി.
ഇന്നലെ വൈകിട്ട് ഏഴു മണിയോടെയായിരുന്നു സംഭവം. എറണാകുളത്ത് നിന്ന് പുറപ്പെട്ട പാട്ന സൂപ്പർഫാസ്റ്റ് എക്സ്പ്രസിൽ ടിക്കറ്റ് എടുക്കാത്തതിനെ തുടർന്നാണ് ടി ടി ഇ വിനോദ് പ്രതിയായ ഒഡീഷ സ്വദേശി രജനികാന്തയ്ക്ക് പിഴ ചുമത്തിയത്. മദ്യലഹരിയിലായിരുന്ന പ്രതി വിനോദുമായി തർക്കത്തിൽ ഏർപ്പെട്ടു.
പിഴ ചുമതിയ വൈരാഗ്യത്തിലാണ് പ്രതി വിനോദിനെ ട്രെയിനിൽ നിന്നും പുറത്തേക്ക് തള്ളിയിട്ടത്. തൃശൂർ വേളപ്പായ ഓവർ ബ്രിഡ്ജിന് സമീപം ട്രാക്കിൽ വീണ വിനോദിന്റെ മൃതദേഹം റെയിൽവേ പോലീസ് ഉദ്യഗസ്ഥരെത്തി രാത്രിയോടെ തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഇന്ന് പോസ്റ്റ് മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി. പാലക്കാട് നിന്ന് പിടിയിലായ പ്രതി രജനീകാന്തയെ തൃശൂരിൽ എത്തിച്ച് കൊലക്കുറ്റം ചുമത്തി അറസ്റ്റ് രേഖപ്പെടുത്തി. പ്രതിയായ രാജനീകാന്ത കുന്നംകുളത്തെ ബാർ ഹോട്ടൽ ജീവനക്കാരനായിരുന്നു. മദ്യപിച്ച് എത്തിയതിനെ തുടർന്നാണ് ജോലിയിൽ നിന്നും ഇയാളെ പറഞ്ഞു വിട്ടത്.
ട്രെയിനിൽ ഉള്ളിൽ വെച്ചു നടന്ന സംഭവമായതു കൊണ്ട് തന്നെ റെയിൽവേ പോലീസാണ് അന്വേഷണം മുന്നോട്ട് കൊണ്ട് പോകുന്നത്. കൊലപ്പെടുത്തണം എന്ന ഉദ്ദേശത്തോടെ വിനോദിനെ പ്രതി പിന്നിൽ നിന്നും തള്ളിയിടുകയായിരുന്നുവെന്ന് എഫ്ഐആറിൽ പറയുന്നു. കൊല്ലപ്പെട്ട എറണാകുളം മഞ്ഞുമ്മൽ സ്വദേശിയായ വിനോദ് കലാകാരനും നാട്ടുകാർക്ക് പ്രിയപ്പെട്ടയാളുമായിരുന്നു. ജോസഫ്, പുലിമുരുഗൻ തുടങ്ങിയ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.
Case of killing TTE by pushing him from train, the accused was charged with murder
<https://zeenews.india.com/malayalam/crime-news/case-of-killing-tte-by-pushing-him-from-train-the-accused-was-charged-with-murder-191667