Kerala

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; ഡ്രൈവർക്ക് ദാരുണാന്ത്യം

Car caught fire Malayalam News 24

Car caught fire Malayalam News 24

കോഴിക്കോട്: കോഴിക്കോട് കാറിന് തീപിടിച്ച് ഒരാള്‍ മരിച്ചു. കോഴിക്കോട് കുമാരസ്വാമി സ്വദേശി മോഹന്‍ ദാസ് (65) ആണ് മരിച്ചത്. ഉച്ചയ്ക്ക് 12 മണിയോടെ കോനാട് ബീച്ചിന് സമീപത്ത് വെച്ചാണ് അപകടമുണ്ടായത്.

ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. സമീപത്തുണ്ടായിരുന്ന മത്സ്യത്തൊഴിലാളികളാണ് വാഹനത്തില്‍ നിന്ന് പുക ഉയരുന്നത് കണ്ടത്. തുടര്‍ന്ന് മത്സ്യത്തൊഴിലാളികളാണ് ഓടിക്കൂടിയാണ് ഡ്രൈവറെ തീപടരുന്ന വിവരം അറിയിച്ചത്. തുടര്‍ന്ന് ഡ്രൈവര്‍ വാഹനം നിര്‍ത്തിയെങ്കിലും പുറത്തിറങ്ങാനായില്ല.

ഡ്രൈവര്‍ക്ക് പുറത്തിറങ്ങാനായി നാട്ടുകാര്‍ ഡോര്‍ തുറന്ന് കൊടുത്തെങ്കിലും സീറ്റ് ബെല്‍റ്റ് കുടുങ്ങുകായിരുന്നു. അല്‍പ്പ സമയത്തിന് ശേഷം കാര്‍ ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിച്ചെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. മോഹന്‍ ദാസിന്റെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജിലേയ്ക്ക് മാറ്റി.

കെ എസ് ആര്‍ ടി ബസിന് മുകളിലേക്ക് മരശിഖരം ഒടിഞ്ഞു വീണു; മുന്‍ഭാഗത്തെ ചില്ല് തകര്‍ന്നു

ഇടുക്കി: കൊച്ചി ധനുഷ്‌ക്കോടി ദേശിയപാതയില്‍ ചീയപ്പാറക്ക് സമീപം കെ എസ് ആര്‍ ടി ബസിന് മുകളിലേക്ക് മരശിഖരം ഒടിഞ്ഞു വീണു. മരശിഖരം വീണതിനെ തുടര്‍ന്ന് ബസിന്റെ മുന്‍ഭാഗത്തെ ചില്ല് തകര്‍ന്നു. യാത്രക്കാര്‍ പരിക്കുകള്‍ ഇല്ലാതെ രക്ഷപ്പെട്ടു.

പാലായില്‍ നിന്നും കാന്തല്ലൂരിന് പോകുകയായിരുന്ന കെ എസ് ആര്‍ ടി സി ബസിന് മുകളിലേക്കാണ് കൊച്ചി ധനുഷ്‌ക്കോടി ദേശിയപാതയില്‍ ചീയപ്പാറക്ക് സമീപം വെച്ച് ഉണങ്ങിയ മരശിഖരം ഒടിഞ്ഞ് വീണത്. പാതയോരത്ത് നിന്ന ഉണങ്ങിയ മരത്തിന്റെ ശിഖരം ബസിന്റെ മുന്‍ഭാഗത്തേക്ക് പതിക്കുകയായിരുന്നു. നാല്‍പ്പതിലധികം യാത്രക്കാര്‍ ബസിലുണ്ടായിരുന്നു. പാല ഡിപ്പോയിലെ ബസിനാണ് കേടുപാടുകള്‍ സംഭവിച്ചത്. മരശിഖരം പതിച്ചതിനെ തുടര്‍ന്ന് ഡ്രൈവറുടെ സംയമനത്തോടെയുള്ള ഇടപെടല്‍ ഉണ്ടായതിനാലാണ് കൂടുതല്‍ അപകടം ഉണ്ടാകാതിരുന്നത്. റോഡില്‍ നിരന്നു കിടന്നിരുന്ന പൊട്ടിയ ചില്ലുകള്‍ വെള്ളമൊഴിച്ച് റോഡില്‍ നിന്നും മാറ്റി. ദേശിയപാതയോരത്ത് അപകട ഭീഷണി ഉയര്‍ത്തുന്ന മരങ്ങള്‍ മുറിച്ച് നീക്കണമെന്ന ആവശ്യം ശക്തമായി നില്‍നില്‍ക്കുന്നുണ്ട്.

Source link

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button