ലോകകപ്പ് സ്പെഷൽ നാണയങ്ങൾ എന്നപേരിൽ നടക്കുന്ന പ്രചാരണങ്ങൾ തെറ്റ്; ഖത്തർ സെൻട്രൽ ബാങ്ക്
Campaigns in the name of World Cup special coins are wrong; Qatar Central Bank
ഖത്തർ: ഖത്തർ ലോകകപ്പിന്റെ മുദ്രണം ചെയ്യുന്ന നാണയങ്ങൾ പുറത്തിറക്കാൻ തീരുമാനിച്ചിട്ടുണ്ടെന്ന് ഖത്തർ സെൻട്രൽ ബാങ്ക് അറിയിച്ചു. ലോകകപ്പ് സംഘാടകരുമായി സഹകരിച്ചായിരിക്കും ഖത്തർ നാണയങ്ങൾ പുറത്തിറക്കുന്നത്. ഔദ്യോഗിക നാണയങ്ങൾ അതിന് ശേഷം നേരിട്ട് ജനങ്ങളിലേക്ക് എത്തിക്കും. എന്നാൽ കഴിഞ്ഞ ദിവസം ലോകകപ്പ് സ്പെഷൽ നാണയങ്ങൾ എന്നപേരിൽ സമൂഹ മാധ്യമങ്ങളിൽ ചില പ്രചരണങ്ങൾ നടന്നിരുന്നു. ഇതെല്ലാം തെറ്റാണെന്ന് ഖത്തർ സെൻട്രൽ ബാങ്ക് അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ അറിയിപ്പിൽ ആണ് ഖത്തർ സെൻട്രൽ ബാങ്ക് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
ലോകകപ്പിന്‍റെ ഭാഗമായി ഖത്തർ സെൻട്രൽ ബാങ്ക് നാണയങ്ങളും കറൻസികളും പുറത്തിറക്കിയെന്ന് സമൂഹ മാധ്യമങ്ങളിൽ കഴിഞ്ഞ ദിവസം പ്രചരണം നടന്നിരുന്നു. എന്നാൽ ഇതിൽ ഒരു വാസ്തവമില്ലെന്നും ഫിഫ സംഘാടകർക്കോ, ടൂർണമെന്‍റ് സംഘാടകർക്കോ ഇതിൽ യാതൊരു ബന്ധവുമില്ലെന്ന് ഖത്തർ സെൻട്രൽ ബാങ്ക് അറിയിച്ചു.
ഇപ്പോൾ പുറത്തിറങ്ങിയെന്ന് പറയുന്ന നാണയങ്ങൾക്ക് നിയമപരമായി യാതൊരു സാധുതയും ഇല്ല. നാണയം പുറത്തിറക്കിയെന്ന തരത്തിൽ പ്രചാരണം നടത്തുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. ലോകകപ്പിന്‍റെ ഓർമകൾ മുദ്രണം ചെയ്യുന്ന ഔദ്യോഗിക നാണയങ്ങൾ അധികം വെെകാതെ തന്നെ രാജ്യം പുറത്തിറക്കും എന്നാണ് ഖത്തർ സെൻട്രൽ ബാങ്ക് അറിയിച്ചിരിക്കുന്നത്.